ഗോപി സുന്ദറുമായുള്ള വേര്‍പിരിയില്‍ വാര്‍ത്തകള്‍ക്കിടെ വീഡിയോ പോസ്റ്റുമായി അമൃത സുരേഷ്

Published : Jul 19, 2023, 03:06 PM ISTUpdated : Jul 19, 2023, 03:07 PM IST
ഗോപി സുന്ദറുമായുള്ള വേര്‍പിരിയില്‍ വാര്‍ത്തകള്‍ക്കിടെ വീഡിയോ പോസ്റ്റുമായി അമൃത സുരേഷ്

Synopsis

ഇതാണ് സ്നേഹവും ശാശ്വതമെന്നാണ് അമൃതയുടെ വീഡിയോയ്‍ക്ക് ലഭിക്കുന്ന കമന്റുകള്‍.

അമൃത സുരേഷ് മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാ ഗായികയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു അമൃത ആദ്യം തിളങ്ങിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധയാകര്‍ഷിച്ച മലയാള ചിത്രങ്ങളുടെ ഗായികയായി അമൃത പ്രേക്ഷകരുടെ ഇഷ്‍ടം നേടി. സ്വന്തം മ്യൂസിക് വീഡിയോകളുമായും അമൃത രംഗത്ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു. ഗാനരചയിതാവായും അമൃത സുരേഷ് തിളങ്ങിയിരുന്നു. ഗോപി സുന്ദറുമായി വേരിപിരിഞ്ഞു എന്ന വാര്‍ത്തകളാണ് അമൃത സുരേഷുമായി ബന്ധപ്പെട്ട് അടുത്തിടെ ചര്‍ച്ചയായത്. ഇപ്പോഴിതാ അമൃത സുരേഷ് പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മകള്‍ പാപ്പുവിന് ഒന്നിച്ചുള്ള ഒരു വീഡിയോയാണ് അമൃത സുരേഷ് പങ്കുവെച്ചത്. 'ഓമന തിങ്കള്‍ കിടാവോ'യെന്ന ഗാനവും വീഡിയോയില്‍ കേള്‍ക്കാം. മകളും അമ്മയും ശാശ്വതമായ സ്‍നേഹമാണെന്നാണ് വീഡിയോയ്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. നിരവധിയാള്‍ക്കാര്‍ അമൃതയെ അനുകൂലിക്കുന്നുണ്ടെങ്കിലും ചിലര്‍ വിമര്‍ശിച്ചും എത്തുന്നുണ്ട്.

അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ അടുത്തിടെ ഉണ്ടായത്. സോഷ്യൽ മീഡിയ രണ്ട് കാര്യങ്ങള്‍ പറഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്ന് ഇരുവരും അൺഫോളോ ചെയ്‍തു. രണ്ട്,  ഇരുവരും പ്രണയമാണെന്ന് വെളിപ്പെടുത്തി എഴുതിയ പോസ്റ്റും പിന്‍വലിച്ചു.

എന്നാല്‍ പ്രണയ പോസ്റ്റൊഴികെ ഒന്നിച്ചുള്ള ഫോട്ടോകളൊക്കെ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോഴും ഉണ്ട്. വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ വാര്‍ത്തയില്‍ അമൃതയോ ​ഗോപി സുന്ദറോ പ്രതികരിച്ചിട്ടില്ല. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു അമൃത സുരേഷുമായി പ്രണയമാണെന്ന് വെളിപ്പെടുത്തി ഗോപി സുന്ദര്‍ 2022ല്‍ കുറിപ്പ് എഴുതിയത്. വിമര്‍ശനങ്ങളുണ്ടായെങ്കിലും അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും കുറിക്കുകൊള്ളുന്ന മറുപടികളുമായും എത്താറുണ്ടായിരുന്നു.

Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍