
കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച കേരളത്തിലെ തിയറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമാണ് സ്റ്റാർ(Star). ജോജു ജോര്‍ജ് (Joju George), പൃഥ്വിരാജ് (Prithviraj Sukumaran), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. പലരും സിനിമയ്ക്കെതിരെ വിമർശനങ്ങളും ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് ഡോമിന്‍ ഡി സില്‍വ.
താൻ ഈ സിനിമയെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. മുൻവിധികളോടെ സിനിമയ്ക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കരുത് എന്നും ഡോമിന്‍ പറഞ്ഞു. സൗകര്യം കിട്ടുമ്പോൾ സിനിമ മാതാപിതാക്കളെ കാണിക്കണം എന്നും ഡോമിൻ പറയുന്നു.
ഡോമിന്‍ ഡി സില്‍വയുടെ വാക്കുകൾ
'സ്റ്റാർ' എന്ന സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളി തന്നെ യൂട്യൂബിൽ ഇരുന്നു ,ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല). "മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ" "സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനെയും ,അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു. കാരണം അവർക്കു അറിയാം ,അവർക്ക് മനസിലാക്കാൻ കഴിയും."'സ്റ്റാർ' എന്റെ സിനിമയാണ്,ഈ കഥ എന്നില്ലേ പ്രേക്ഷനെ തൃപിതി പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ ! വ്യക്തി പരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുൻവിധിയോടെ cyber ആക്രമണം നടത്തുന്നത് ശെരിയല്ല. അഭിനേതാക്കൾ (#SheeluAbraham,#jojugeorge,#prithviraj,മറ്റുള്ളവർ ) ഇതിലെ കഥ ,കല,ദൃശ്യങ്ങൾ,സംഗീതം അങ്ങിനെ ഒന്നും ഞാൻ അറിയാതെ ഈ സിനിമയിൽ സംഭവിച്ചതല്ല… ! പൂർണ ഉത്തരവാദി ഞാൻ തന്നെ. വിമർശിക്കാം ,ഇഷ്ടപെടാതിരിക്കാം ,ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ ! സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കിൽ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ !എന്ന് ' സ്റ്റാർ 'സിനിമ സംവിധായകൻ.
Read More: തിയറ്ററുകളിലേക്ക് ആദ്യ മലയാളം റിലീസ് നാളെ; 'സ്റ്റാര്‍' 113 സ്ക്രീനുകളില്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ