Latest Videos

ഹിന്ദി സംസാരിച്ച് 'ഭ്രമം'; മൊഴിമാറ്റ പതിപ്പ് ആമസോണ്‍ പ്രൈമില്‍

By Web TeamFirst Published Oct 31, 2021, 1:38 PM IST
Highlights

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് കൂടിയായിരുന്നു ഭ്രമം. ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്ന ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ തിയറ്റര്‍ റിലീസുമായിരുന്നു

മലയാളത്തില്‍ നിന്നുള്ള സമീപകാല ഡയറക്റ്റ് ഒടിടി റിലീസുകളില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ് (Prithviraj Sukumaran) നായകനായ 'ഭ്രമം' (Bhramam). ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആയിരുന്നു ചിത്രം. രവി കെ ചന്ദ്രന്‍ (Ravi K Chandran) ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഈ മാസം ഏഴിനായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി മൊഴിമാറ്റ പതിപ്പും ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video) പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ്.

 

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് കൂടിയായിരുന്നു ഭ്രമം. ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്ന ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ തിയറ്റര്‍ റിലീസുമായിരുന്നു.  വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

ബെന്‍സിലേറി 'കുറുവച്ചന്‍'; പൃഥ്വിരാജിന്‍റെ 'കടുവ' രണ്ടാം ഷെഡ്യൂള്‍ തുടങ്ങി

പൃഥ്വിരാജിന്‍റെ മൂന്നാമത്തെ ഡയറക്റ്റ് ഒടിടി റിലീസ് കൂടിയാണ് ഭ്രമം. കോള്‍ഡ് കേസ്, കുരുതി എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍. അവയും ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്. അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു.

click me!