
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി(Suresh Gopi) ചിത്രം 'കാവൽ'(kaaval) തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ കാവൽ എന്ന സിനിമ സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് പറയുകയാണ് സംവിധായകൻ സന്തോഷ് നായർ. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
സന്തോഷ് നായരുടെ വാക്കുകൾ
കാവൽ - നന്ദി നിതിൻ രഞ്ജി പണിക്കർ, 90 കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്! മാസ് പടത്തിൽ വളരെ കയ്യടക്കത്തോടെ ഇമോഷണൽ രംഗങ്ങൾ ചേർത്ത് രസകരമായി തിരക്കഥ ഒരുക്കിയിരിക്കുന്നു. Ranjin raj ൻ്റെ ഗംഭീര background music Nikhil s Praveen ൻ്റെ മനോഹരമായ visuals Suresh Gopi എന്ന സൂപ്പർ സ്റ്റാറിൻ്റെ ഗംഭീര തിരിച്ചുവരവ് എല്ലാം കൊണ്ടും.
സുരേഷ് ഗോപി, തമ്പാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ