
ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമായ കമല്‍ഹാസൻ നടത്തിയ പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. ഉലകനായകൻ എന്ന് തന്നെ ഇനി വിളിക്കരുത് എന്നായിരുന്നു ആവശ്യപ്പെട്ടത്. കമല്‍ എന്നോ കെഎച്ച് എന്നോ വിളിക്കാം എന്നായിരുന്നു വ്യക്തമാക്കിയത്. നേരത്തെ അജിത്തും ഇതുപോലെ തന്നെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു.
കലയാണ് വലുതെന്നും അതിനാല്‍ ഉലകനായകനെന്ന് വിളിക്കരുത് എന്നായിരുന്നു നടൻ കമല്‍ഹാസൻ വ്യക്തമാക്കിയത്. അജിത്തിനെ തലയെന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ തലയെന്ന് തന്നെ ആരും വിളിക്കരുത് എന്ന് അജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാൻസ് അസോസിയേഷനും പിരിച്ചുവിട്ട ഒരു താരമാണ് അജിത് കുമാറെങ്കിലും ആരാധകര്‍ക്ക് കുറവുമില്ല. ഇനി മറ്റ് ഏതെങ്കിലും തമിഴ് താരം അങ്ങനെ പ്രഖ്യാപിക്കുക എന്നതാണ് ചര്‍ച്ചയാകുന്നത്. രജനികാന്തിനെ തലൈവറെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വിജയ്‍യെ ദളപതിയെന്നും വിളിക്കുന്നു ആരാധകര്‍.
അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാമുയര്‍ച്ചിയാണ്. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ