പ്രഭാസ്- സെയ്ഫ് അലിഖാൻ ചിത്രം 'ആദിപുരുഷി'ന്റെ സെറ്റില്‍ തീപിടിത്തം

Web Desk   | Asianet News
Published : Feb 02, 2021, 10:42 PM IST
പ്രഭാസ്- സെയ്ഫ് അലിഖാൻ ചിത്രം 'ആദിപുരുഷി'ന്റെ സെറ്റില്‍ തീപിടിത്തം

Synopsis

2022 ഓഗസ്റ്റ് പതിനൊന്നിനാണ് 'ആദിപുരുഷ്' റിലീസ് ചെയ്യുക. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. സെറ്റിലെ ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

അപകടം ഉണ്ടായ സമയത്ത് ഗുർഗോണിലെ സിനിമ ലൊക്കേഷനിൽ അറുപതോളം പേർ ഉണ്ടായിരുന്നു. എന്നാൽ പ്രഭാസും സെയ്ഫ് അലിഖാനും ചിത്രീകരണത്തിന്റെ ഭാഗമായിരുന്നില്ല. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 

2022 ഓഗസ്റ്റ് പതിനൊന്നിനാണ് 'ആദിപുരുഷ്' റിലീസ് ചെയ്യുക. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി