
കൊച്ചി: ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്തരുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു.
വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കടപ്പാടത്തെ മാന്ത്രികൻ". അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്‍റെ നിർമ്മാണം.
ശിവജി ഗുരുവായൂർ,നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ,ഫാറൂഖ് മലപ്പുറം,തേജസ്സ്,നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. പാലക്കാടും വയനാടും കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ കട്ടപ്പാടത്തെ മാന്ത്രികനിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും അണിനിരക്കുന്നുണ്ട്.
ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽ അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.
സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി . വി.പി.ശ്രീകാന്ത് നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്.പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ . വിതരണം മൂവി മാർക്ക്. പി ആർ ഓ എം കെ ഷെജിൻ.
'കിടപ്പറ രംഗം കാണിച്ചു': ബിഗ് ബോസ് അണിയറക്കാരെ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര ഭരണകക്ഷി ശിവസേന
ട്രോളുകള്‍, വിമര്‍ശനം എല്ലാം ഏറ്റുവാങ്ങിയ 'ഇന്ത്യന്‍ 2' ഒടിടി റിലീസ് എന്ന്: നിര്‍ണ്ണായക വിവരം ഇങ്ങനെ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ