ദുൽഖറിന്‍റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തും

Published : Jul 26, 2023, 02:27 PM IST
ദുൽഖറിന്‍റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തും

Synopsis

പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും, ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. 

കൊച്ചി: സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ വരവേറ്റ കിംഗ് ഓഫ് കൊത്തയുടെ ടീസറിന് ശേഷം ചിത്രത്തിലെ അടുത്ത അടാർ ഐറ്റം പ്രേക്ഷകരിലേക്ക്. ചിത്രത്തിലെ അടിപൊളി ഡാൻസ് നമ്പറാണ് ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28 നു റിലീസാകുന്നത്.സോഷ്യൽ മീഡിയയിൽ തരംഗമാകാൻ റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 

പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും, ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമായ ഒന്ന് തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും വിധം നിർമ്മിച്ചിരിക്കുന്ന മാസ്സ് ബിഗ് ബഡ്ജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്നാണ്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തീകരിച്ച് ഐശ്വര്യാ ലക്ഷ്മി പങ്കു വച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാണം.

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി മലയാള സിനിമയിലെ മികച്ച അഭിനേതാക്കൾ എത്തുന്ന ചിത്രം ദുൽഖറിന്റെ  കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്, ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവി,ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

"നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പിച്ചയെടുക്കുന്നു": അജയ് ദേവഗണിനോട് തെരുവില്‍ നിന്ന് ഒരു മനുഷ്യന്‍ - വീഡിയോ വൈറല്‍

സ്നേഹ ബാബു വിവാഹിതയാകുന്നു; വരന്‍ 'കരിക്ക്' കുടുംബത്തില്‍ നിന്ന് തന്നെ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്