Sushant Singh Rajput|സുശാന്ത് സിങ്ങിന്റെ അഞ്ച് ബന്ധുക്കള്‍ വാഹനാപകടത്തിൽ മരിച്ചു

Web Desk   | Asianet News
Published : Nov 16, 2021, 05:24 PM ISTUpdated : Nov 16, 2021, 05:40 PM IST
Sushant Singh Rajput|സുശാന്ത് സിങ്ങിന്റെ അഞ്ച് ബന്ധുക്കള്‍ വാഹനാപകടത്തിൽ മരിച്ചു

Synopsis

2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് വിടപറഞ്ഞത്.

പട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ(Sushant Singh Rajput) ബന്ധുക്കൾ(family members) വാഹനാപകടത്തിൽ(accident) മരിച്ചു. ബീഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ല്‍ വച്ച് നടന്ന അപകടത്തിൽ നടന്റെ അഞ്ച് ബന്ധുക്കളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. 

സുശാന്ത് സിംഗിന്റെ സഹോദരി ഭർത്താവ് ഒ പി സിങ്ങിന്റെ ബന്ധു ലാല്‍ജീത് സിങ്ങാണ് മരിച്ചവരില്‍ ഒരാള്‍.
ഒ പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭര്‍ത്താവാണ് ലാല്‍ജീത്. ലാല്‍ജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. 

Read Also; സുശാന്ത് ആത്മഹത്യ ചെയ്‍തത് എന്തിന്? ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല

ലാല്‍ജീത്തിന്റെ മകളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. പട്നയില്‍ നിന്നും മടങ്ങവെ ആയിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേര്‍ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പുലര്‍ച്ചെ 3.30, നിര്‍ത്താതെ കോളിംഗ് ബെല്‍, പുറത്ത് രണ്ട് പേര്‍'; ഭയപ്പെടുത്തിയ അനുഭവം പങ്കുവച്ച് ഉര്‍ഫി ജാവേദ്
'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ