
ജവാനാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ച. ജവാനിലെ ഓരോ പ്രത്യേകതയും എടുത്ത് പറഞ്ഞ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു. ഷാരൂഖിന്റെ വിജയം ആഘോഷിക്കുന്നു. സാമൂഹ്യ മാധ്യമത്തില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാൻ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
'സ്‍പോയിലര്‍ അല്ലേ അല്ല'
സര്‍, ഞാൻ ഒരിക്കലും സ്‍പോയിലറാകാൻ ആഗ്രഹിക്കുന്നല്ല, പക്ഷേ അവസാനത്തെ ആ പ്രസംഗം എന്തായിരുന്നു എന്നാണ് ആശ്ചര്യത്തോടെ ഒരു ആരാധകൻ സാമൂഹ്യ മാധ്യമത്തില്‍ ചോദിച്ചത്. മറുപടിയുമായി ഷാരൂഖ് ഖാനും എത്തി. സ്‍പോയിലര്‍ ഒന്നും അതില്‍ ഇല്ല. രാജ്യത്തിന്റെ നന്മയ്‍ക്ക് എല്ലാ സ്‍പോയിലറുകളോടും ക്ഷമിക്കാം എന്നും ഷാരൂഖ് വ്യക്തമാക്കി. എല്ലാവരും അവരവരുടെ വോട്ടവകാശം ബുദ്ധിപരമായും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണം. എന്നാല്‍ അത് മാറ്റിനിര്‍ത്തിയാല്‍ ഞാനും ജവാനിലെ ബാക്കിയുള്ള ഒരു സ്‍പോയിലറും വെളിപ്പെടുത്തുന്നില്ല. നിങ്ങളും അവയൊന്നും വെളിപ്പെടുത്തരുത് എന്നും താരം നിര്‍ദ്ദേശിച്ചു.
രാഷ്‍ട്രീയ സന്ദേശങ്ങളും നിറയുന്ന ജവാൻ
ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമാണ് ജവാൻ. തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തിയപ്പോള്‍ ഷാരൂഖ് ഖാനും രാഷ്‍ട്രീയം പ്രസംഗിക്കുന്നു. സാമൂഹ്യ സന്ദേശങ്ങള്‍ ജവാനിലൂടെ കൈമാറുന്നു. അങ്ങനെ വേറിട്ടുനില്‍ക്കുന്ന ഒരു ഷാരൂഖ് സിനമയാണ് ജവാൻ.
മേയ്‍ക്കോവറില്‍ പുതുമയുമായി ഷാരൂഖ് ഖാൻ
വളരെയധികം തയ്യാറെടുപ്പുകളെടുത്താണ് ഇത്തവണ ഷാരൂഖ് സിനിമയ്‍ക്കായി തയ്യാറായത് എന്ന് വ്യക്തമാണ്. പല മേക്കോവറുകളിലും ഷാരൂഖ് ഖാൻ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. തല മൊട്ടയടിച്ചും ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഉണ്ട്. ഇങ്ങനെ പിന്നീട് ഒരിക്കലും മൊട്ടയടിച്ച് തന്നെ കാണാൻ ആകില്ലെന്നും അതുകൊണ്ട് എല്ലാവരും എന്തായാലും ജവാൻ കാണണമെന്നും ഷാരൂഖ് ഖാൻ പ്രമോഷണല്‍ സമയത്ത് പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. ജവാനില്‍ വിജയ് സേതുപതി വില്ലൻ കഥാപാത്രമായി തിളങ്ങിയിട്ടുണ്ട്. നയൻതാരയുടെ പ്രകടനമാണ് ആരാധകരെ വിസ്‍മയിപ്പിച്ചിരിക്കുന്നത്. ഷാരൂഖിന്റെ ജവാനില്‍ നയൻതാര ആക്ഷൻ രംഗങ്ങളിലും മികച്ച് നില്‍ക്കുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
Read More: കുതിച്ച് ജവാൻ, തളര്‍ന്ന് ഖുഷി, ഒടിടി റിലീസില്‍ തീരുമാനമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക