രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ എന്തിന് ഉണ്ടാക്കി?: പിടിയിലായ 24 കാരന്‍റെ വെളിപ്പെടുത്തല്‍.!

Published : Jan 21, 2024, 08:50 AM IST
രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ എന്തിന് ഉണ്ടാക്കി?: പിടിയിലായ 24 കാരന്‍റെ വെളിപ്പെടുത്തല്‍.!

Synopsis

ഡിജിറ്റൽ മാർക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷമാണ് ദില്ലി പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം. 

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ദില്ലി പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ദില്ലി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്.

ഡിജിറ്റൽ മാർക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷമാണ് ദില്ലി പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം. 

ഗുണ്ടൂരിലെ പെടനാണ്ടിപ്പാട് സ്വദേശിയാണ് 24 കാരനായ നവീന്‍.  ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍  രശ്മിക മന്ദനയുടെ പേരില്‍ ഒരു ഫാന്‍ പേജ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് കൂടുതല്‍ ആളുകളെ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് എന്നാണ് പൊലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു. 

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറുടെ വീഡിയോ വച്ചാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കിയത്. 

രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

രശ്മികയുമായി അടുത്ത മാസം വിവാഹ നിശ്ചയമോ?; തുറന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട

സലാര്‍ ഒടിടിയില്‍ എത്തി; ആ പതിപ്പ് എവിടെ എന്ന് പ്രേക്ഷകര്‍; 'മിസിംഗിന്' കാരണം ഇതോ.!

Asianet News Live

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌
തന്റെ വീടാണ് വിജയ് എന്ന് തൃഷ; തനിക്കവൾ രാജകുമാരിയെപ്പോലെയാണെന്ന് വിജയ്; ചർച്ചയായി ഇരുവരുടെയും പഴയ വാക്കുകൾ