'പഠാനി'ലെ ദീപികയുടെ ഗാനം, എന്ത് ഭർത്താവാണ് രൺവീർ എന്ന് മുൻ ഐപിഎസ് ഓഫീസർ

Published : Dec 17, 2022, 10:20 PM ISTUpdated : Dec 18, 2022, 06:15 PM IST
'പഠാനി'ലെ ദീപികയുടെ ഗാനം, എന്ത് ഭർത്താവാണ് രൺവീർ എന്ന് മുൻ ഐപിഎസ് ഓഫീസർ

Synopsis

പഠാൻ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി പേര്‍ രം​ഗത്തെത്തുന്നുണ്ട്.

ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയം. ചിത്രത്തിലെ ​ഗാനരം​ഗത്ത് കാവി ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് എതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. പഠാൻ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി പേര്‍ രം​ഗത്തെത്തുന്നുണ്ട്. ഗാനരംഗത്ത് അഭിനയിക്കാൻ ദീപികയെ, ഭർത്താവായ രൺവീർ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഐ പി എസ് ഉദ്യോ​ഗസ്ഥൻ.  

എം നാഗേശ്വര റാവു എന്ന മുൻ ഐ പി എസ് ഓഫീസറാണ് രൺവീറിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന അല്ലെങ്കിൽ സഹിക്കുന്ന ഇയാൾ എന്ത് തരത്തിലുള്ള ഭർത്താവാണ്', എന്ന് ഇയാൾ ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് വിവാദമായതിന് പിന്നാലെ  റാവുവിന്റെ പോസ്റ്റ് ട്വിറ്റർ ബാൻ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

അതേസമയം,  'പഠാനെ'തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ  സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.

ഷാരൂഖ് ഖാന്റെ 'പഠാൻ' വിലക്കണം; ഉലമ ബോ‍ർഡും രംഗത്ത്

നിരവധി പേരാണ് ഗാനത്തിനെതിരെയും പഠാന്‍ സിനിമയ്ക്ക് എതിരെയും രംഗത്തെത്തുന്നത്. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോ‍ർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ