ബിഗ് സ്ക്രീനിലേക്ക് കെ കെ ശൈലജ; 'വെള്ളരിക്കാപ്പട്ടണം' വരുന്നു

Published : Jan 15, 2022, 08:13 PM ISTUpdated : Jan 15, 2022, 08:56 PM IST
ബിഗ് സ്ക്രീനിലേക്ക് കെ കെ ശൈലജ; 'വെള്ളരിക്കാപ്പട്ടണം' വരുന്നു

Synopsis

നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം

മുന്‍ മന്ത്രിമാരായ കെ കെ ശൈലജയും വി എസ് സുനില്‍കുമാറും ഒരു സിനിമയുടെ ഭാഗമാവുന്നു. മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്‍ത 'വെള്ളിക്കാപ്പട്ടണം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ ഇതിനകം ശ്രദ്ധ നേടിയ ഗാനങ്ങളില്‍ രണ്ടെണ്ണത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കെ ജയകുമാര്‍ ആണ്.

പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്‍റെ കഥയാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ കേന്ദ്രപ്രമേയമെന്ന് സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ധനപാല്‍, സംഗീതം ശ്രീജിത്ത് ഇടവന, സംവിധാന സഹായികള്‍ വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ് ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ് അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് മഹാദേവന്‍, സി ജി വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍ സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട് ബാലു പരമേശ്വര്‍, പിആര്‍ഒ പി ആര്‍ സുമേരന്‍, പരസ്യകല കൃഷ്ണപ്രസാദ് കെ വി, സെക്കന്‍റ് യൂണിറ്റ് ക്യാമറ വരുണ്‍ ശ്രീ പ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍ ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം ശങ്കര്‍.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു