'മാമാങ്കം' നായികയെ കാറിൽ പിന്തുടർന്ന് അസഭ്യം പറച്ചിൽ; നാലുപേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Feb 03, 2021, 10:00 PM IST
'മാമാങ്കം' നായികയെ കാറിൽ പിന്തുടർന്ന് അസഭ്യം പറച്ചിൽ; നാലുപേർ അറസ്റ്റിൽ

Synopsis

ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

മുംബൈ: മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി പ്രാചി തെഹ്‍ലാന്റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറഞ്ഞ് അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുലർച്ചെ ദില്ലിയിലെ രോഹിണിയിലാണ് സംഭവം.  പ്രാചി, ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

കാര്‍ വീടിന് മുന്നിൽ നിര്‍ത്തിയതോടെ, പിന്തുടര്‍ന്നെത്തിയ നാൽവർ സംഘം കാറിൽ നിന്നിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രമായാണ് പ്രാചി അഭിനയിച്ചിരുന്നത്. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍