ഒന്നാം ദിവസം മികച്ച പ്രതികരണം നേടി സർവൈവൽ ഡ്രാമ 'ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്'

Published : Dec 12, 2025, 05:09 PM IST
Fragments from the east movie, IFFK 2025

Synopsis

യാഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ചതിനാൽ അതിന്റെ ദൃശ്യവിശാലതയും യാഥാർത്ഥ്യബോധവും ഊട്ടിയുറപ്പിക്കുന്നു.

തിരുവനന്തപുരം: തുർക്കി സംവിധായകൻ എർക്കാൻ യാസുജിയുടെ ഉദ്വേഗം നിറഞ്ഞ സർവൈവൽ ഡ്രാമ ഫ്രാഗ്മെൻറ്‌സ് ഫ്രം ദി ഈസ്റ്റിന് 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം. ശ്രീ തിയറ്ററിൽ രാവിലെ 10.15 നായിരുന്നു പ്രദർശനം.

2,700 മീറ്റർ ഉയരത്തിലുള്ള കടുത്ത ശൈത്യവും ചെന്നായകൾ സഞ്ചരിക്കുന്ന അപകടഭൂമിയുമായ തുർക്കിയിലെ സാഹചര്യങ്ങളിൽ ചിത്രീകരിച്ച ഈ 131 മിനിറ്റ് ദൈർഘ്യമുള്ള സിനിമ മനുഷ്യമനസ്സിന്റെ ചെറുത്തുനിൽപ്പിന്റെ പച്ചയായ അവതരണവും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് കയ്യടി നേടി.

ഗുൾദെസ്താൻ യൂസും തുർഗായ് അറ്റാലയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം യുദ്ധത്തിൽ നിന്ന് രക്ഷപെട്ടോടുന്ന ഒരു സ്ത്രീയും ഒളിവിൽ കഴിയുന്ന ഒരു റഷ്യൻ ജനറലും മഞ്ഞു മൂടിയ അപകടകരമായ പർവതങ്ങളിൽ കൂടി സഞ്ചരിക്കുന്ന കഥയാണ് പറയുന്നത്.

യാഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ചതിനാൽ അതിന്റെ ദൃശ്യവിശാലതയും യാഥാർത്ഥ്യബോധവും ഊട്ടിയുറപ്പിക്കുന്നു. ചലച്ചിത്രമല്ല, ഒരു യഥാർത്ഥ സംഭവമെന്ന പ്രതീതിയാണ് പടം കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഉളവായത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

തലസ്ഥാന നഗരിയിൽ ഇനി സിനിമയുടെ തിരയിളക്കം; താരങ്ങൾ എത്തിത്തുടങ്ങി
'ആ സിനിമ ഫ്ലോപ്പ് ആവണമെന്ന് പറയില്ല, എന്റെ പേരും വച്ച് പിആർ വർക്ക് വേണ്ട': രൂക്ഷ പ്രതികരണവുമായി ഭാഗ്യലക്ഷ്മി