'മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം'; ഫ്രൈഡേ ഫിലിം ഹൗസിന്റെ 'വാലാട്ടി' വരുന്നു

Published : Jan 08, 2023, 10:39 AM IST
'മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം'; ഫ്രൈഡേ ഫിലിം ഹൗസിന്റെ 'വാലാട്ടി' വരുന്നു

Synopsis

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായ്ക്കളുടെ കഥപറയുന്ന ചിത്രമാകും സിനിമ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വാലാട്ടി-ടെയിൽ ഓഫ് ടെയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ദേവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായ്ക്കളുടെ കഥപറയുന്ന ചിത്രമാകും സിനിമ. ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

'നമ്മുടെ വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാനായാലോ? വാലാട്ടിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷവും ആവേശവും. മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം', എന്നാണ് പോസ്റ്റർ പങ്കുവച്ച് വിജയ് ബാബു കുറിച്ചത്. ലോകമെമ്പാടുമായി ഈ സമ്മർ സീസണിൽ സിനിമ റിലീസിന് എത്തും. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, വിഎഫ്എക്സ്  - ഗ്രീൻ ഗോൾഡ് ആനിമേഷൻ, വിഎഫ്എക്സ്  സൂപ്പർവൈസർ - ജിഷ്ണു പി ദേവ്, സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

സാരിയിൽ മലയാളി പെൺകൊടിയായി മീര ജാസ്മിൻ; ​'എന്തൊരു അഴക്' എന്ന് കമന്റുകൾ

അതേസമയം, സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മറ്റൊരു ചിത്രവും ഫ്രൈഡേ ഫിലിംസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'എങ്കിലും ചന്ദ്രികേ' എന്നാണ് ചിത്രത്തിന്റെ പേര്. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'; വൻ അപ്ഡേറ്റ് വരുന്നു, പ്രതീക്ഷയോടെ സിനിമാസ്വാദകർ
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ജനുവരി 25ന്