'ഹി ഈസ് എ മോൺസ്റ്റർ'; 'വാള്‍ട്ടയര്‍ വീരയ്യ' ആയി നിറഞ്ഞാടി ചിരഞ്ജീവി- ട്രെയിലർ

By Web TeamFirst Published Jan 8, 2023, 8:51 AM IST
Highlights

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ ആണ് ചിരഞ്ജീവിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.

ചിരഞ്‍ജീവി നായകനാകുന്ന 'വാള്‍ട്ടയര്‍ വീരയ്യ'യുടെ ട്രെയിലർ റിലീസ് ചെയ്തു. മാസും ആക്ഷനും നിറച്ച ട്രെയിലർ ​ഗംഭീര ദൃശ്യാനുഭവം ആയിരിക്കും ചിത്രം പ്രേക്ഷകന് സമ്മാനിക്കുക എന്ന് ഉറപ്പു നൽകുന്നു. ചിരഞ്ജീവിയ്ക്ക് ഒപ്പം രവിതേജയും ഉണ്ട്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ' ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന 'വാള്‍ട്ടര്‍ വീരയ്യ'യുടെ സഘട്ടനം റാം ലക്ഷ്‍മണാണ്.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം കൂടിയാണ് 'വാള്‍ട്ടയര്‍ വീരയ്യ'. ചിരഞ്‍ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ ആണ് ചിരഞ്ജീവിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിന്റെ തെലുങ്ക് പേര് ബ്രഹ്‍മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറില്‍ നയന്‍താരയാണ് എത്തിയത്.  പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

പ്രവാസി ലോകവും കീഴടക്കി 'മാളികപ്പുറം'; അഭിനന്ദന പ്രവാഹം, കേക്ക് മുറിച്ച് ആരാധകരുടെ ആഘോഷം

click me!