മുരളി ഗോപിയുടെ തിരക്കഥയില്‍ നായകനാകാന്‍ മമ്മൂട്ടി, ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ വിജയ് ബാബു

Web Desk   | Asianet News
Published : Feb 09, 2021, 12:51 PM ISTUpdated : Feb 09, 2021, 01:05 PM IST
മുരളി ഗോപിയുടെ തിരക്കഥയില്‍ നായകനാകാന്‍ മമ്മൂട്ടി, ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ വിജയ് ബാബു

Synopsis

മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. ലൂസിഫറിന് ശേഷം മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. 

ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. മുരളി ​ഗോപിയും വിജയ് ബാബുവും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.

മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം. 

In the offing, something I, as a writer, have always looked forward to... ☺️ With Vijay Babu, Shibu Basheer (debut directorial), AND... You Know Who.........👇🏽🤗 Friday Film House

Posted by Murali Gopy on Monday, 8 February 2021

One of the biggest dreams to come true very soon . The biggest till date from Friday film house . Murali Gopy #ShibuBasheer . STAY TUNED .....🥳

Posted by Friday Film House on Monday, 8 February 2021

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരേയൊരു രം​ഗമെങ്കിലും ഞാനുമുണ്ട്'; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് നാളെ, സന്തോഷം പങ്കിട്ട് മോഹൻലാൽ
മലയാള സിനിമയുടെ ഭാവുകത്വത്തെ ചലച്ചിത്രമേള മാറ്റിമറിച്ചു: കെ ജയകുമാർ