'സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; ഒരിക്കലും വീഴാതെ ഇരിക്കാനാണ് ഞങ്ങളുടെ ശ്രമം'; ഇരിപ്പിട വിവാദത്തിൽ രചന

By Web TeamFirst Published Feb 9, 2021, 11:34 AM IST
Highlights

വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമമെന്നും രചന കുറിച്ചു. 

മ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രചന നാരായണൻ കുട്ടി. വിമർശന ബുദ്ധി നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും രചന ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചു. 

വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമമെന്നും രചന കുറിച്ചു. എക്സിക്യൂറ്റീവ് കമ്മിറ്റിയിലെ ആൺ താരങ്ങളെല്ലാം നിൽക്കുകയും രചന നാരായണൻകുട്ടിയും എക്സിക്യൂട്ടിവ് അംഗമായ ഹണി റോസ് ഇരിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോയും കുറിപ്പിനൊപ്പം രചന പങ്കുവെച്ചിട്ടുണ്ട്. 

രചനയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 

സ്നേഹം
രചന നാരായണൻകുട്ടി

ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ...

Posted by Rachana Narayanankutty on Monday, 8 February 2021
click me!