
ഫിലിം ഫെയര്‍ അവാര്‍ഡുകളുടെ തെന്നിന്ത്യന്‍ എഡിഷന്‍ ഇന്നലെ കൊച്ചിയില്‍ നടന്നിരുന്നു. അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിപാടി ഫിലിം ഫെയര്‍ അവാര്‍ഡ്സ് സൗത്തിന്‍റെ 70-ാമത് എഡിഷന്‍ ആയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ മികവിനുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ട ചടങ്ങ് സ്വാഭാവികമായും താരനിബിഢമായിരുന്നു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടന്‍. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മയെ അവതരിപ്പിച്ച ഉര്‍വ്വശിയാണ് മികച്ച നടി. മലയാളത്തിലെ അവാര്‍ഡ് ജേതാക്കളുടെ ഫുള്‍ ലിസ്റ്റ് കാണാം.
ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ്
സംവിധായകന്‍- രാഹുല്‍ സദാശിവന്‍ (ഭ്രമയുഗം)
ചിത്രം (ക്രിട്ടിക്സ്)- ഉള്ളൊഴുക്ക് (സംവിധാനം: ക്രിസ്റ്റോ ടോമി), കിഷ്കിന്ധാ കാണ്ഡം (സംവിധാനം: ദിന്‍ജിത്ത് അയ്യത്താന്‍)
നടന്‍- മമ്മൂട്ടി (ഭ്രമയുഗം)
നടന്‍ (ക്രിട്ടിക്സ്)- പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)
നടി- ഉര്‍വശി (ഉള്ളൊഴുക്ക്)
നടി (ക്രിട്ടിക്സ്)- സെറിന്‍ ഷിഹാബ് (ആട്ടം)ർ
സഹനടന്‍- വിജയരാഘവന്‍ (കിഷ്കിന്ധാ കാണ്ഡം)
സഹനടി- ലിജോമോള്‍ ജോസ് (ഹെര്‍)
മ്യൂസിക് ആല്‍ബം- ആവേശം (സുഷിന്‍ ശ്യാം)
വരികള്‍- പെരിയോനേ/ ആടുജീവിതം (റഫീഖ് അഹമ്മദ്)
ഗായകന്‍- ജിതിന്‍ രാജ് (പെരിയോനേ/ ആടുജീവിതം)
ഗായിക- വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണില്/ എആര്‍എം)
നവാഗത സംവിധായകന്‍- ജോജു ജോര്‍ജ് (പണി), ജിതിന്‍ ലാല്‍ (എആര്‍എം)
പുതുമുഖ നടന്‍- കെ ആര്‍ ഗോകുല്‍ (ആടുജീവിതം), അഭിമന്യു എസ് തിലകന്‍ (മാര്‍ക്കോ)
പുതുമുഖ നടി- മേതില്‍ ദേവിക (കഥ ഇന്നുവരെ)
ഛായാഗ്രഹണം- സുനില്‍ കെ എസ് (ആടുജീവിതം)
ബ്രേക്ക്ത്രൂ ഇന്‍ ഫിലിം മേക്കിംഗ്- ആനന്ദ് ഏകര്‍ഷി (ആട്ടം)
ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്- ശ്രീനിവാസന്‍, ശ്രീകുമാരന്‍ തമ്പി
സിനി ഐക്കണ്‍ അവാര്‍ഡ്- ഭാവന
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ