
2025ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ധുരന്ദർ. രൺവീർ സിംഗ് നായകനായി എത്തിയ ചിത്രം കേരളത്തിലടക്കം ഏറെ ശ്രദ്ധനേടി. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടക്കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും കോടികൾ വാരിക്കൂട്ടി. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ അടക്കമുള്ളവർ. തതവസരത്തിൽ സിനിമയിലെ ഒരു രംഗത്തിന്റെ ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും മാനസികമായി തകർന്നുവെന്ന് വെളിപ്പെടുത്തുകയാണ് മാധവൻ.
26/11 മുംബൈ ഭീകരാക്രമണത്തെ പുരാവിഷ്കരിച്ച രംഗമായിരുന്നു ഇത്. ഷോട്ട് അവസാനിച്ച ശേഷം അക്ഷയ് ഖന്നയും അർജുൻ രാംപാലും നിയന്ത്രണം വിട്ട് കരഞ്ഞുവെന്നും സെറ്റ് മുഴുവൻ നിശബ്ദമായി പോയെന്നും മാധവൻ പറയുന്നു. തങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഗൗരവും എത്രത്തോളമാണെന്ന് മനസിലാക്കിയ നിമിഷമായിരുന്നു അതെന്നും നടൻ പറയുന്നു.
2025 ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രമായിരുന്നു ധുരന്ദർ. ആദിത്യ ധർ ആയിരുന്നു സംവിധാനം. രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവർ അണിനിരന്നിരുന്നു. റിലീസ് ദിവസം മുതലും ഒടിടി റിലീസിന് ശേഷവും വലിയ രീതിയിൽ പോസിറ്റീവ് റിവ്യു ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ധുരന്ദർ. മൂന്നര മണിക്കൂറുള്ള സിനിമ ഒരു തരി ലാഗില്ലാതെ അവതരിപ്പിച്ചിരിക്കുന്നതിനാണ് കയ്യടി ഏറെയും.
വൻ പോസിറ്റീവ് ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ 1300 കോടിയിലധികം നേടി. അത്തരത്തിലൊരു സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷക പ്രതീക്ഷ വാനോളമായിരിക്കും. ടീസർ ഇറങ്ങിയപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നുതന്നെ അത് വ്യക്തവുമാണ്. ഹിന്ദിയിൽ മാത്രം റിലീസ് ചെയ്ത ആദ്യ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി, ധുരന്ധർ 2 മാർച്ച് 19 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ