രാജ്യാന്തര സിനിമാ വേദികൾ ലക്ഷ്യമിട്ട് ഫുവാദ് പനങ്ങായിയുടെ 'വേറെ ഒരു കേസ്'

Published : Nov 17, 2026, 05:12 PM IST
fuwad panangais vere oru case aims for international film festival venues

Synopsis

ഷെബി ചൗഘട്ടും ഫുവാദ് പനങ്ങായിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്

സാമൂഹികപ്രസക്തിയുള്ള സ്ത്രീപക്ഷ പ്രമേയവുമായി ഒരുക്കിയ 'വേറെ ഒരു കേസ്' രാജ്യാന്തര സിനിമാ വേദികളിൽ കൂടുതൽ ശ്രദ്ധ നേടാനുള്ള ഒരുക്കത്തിൽ. സംവിധായകൻ ഷെബി ചൗഘട്ടും നിർമ്മാതാവ് ഫുവാദ് പനങ്ങായിയും ഒന്നിച്ച ചിത്രം ഇതിനകം വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഒരു പോലീസ് സ്റ്റേഷനിൽ സി.ഐ യുടെ മുറി മാത്രം പശ്ചാത്തലമാക്കി സ്ത്രീകൾ നേരിടുന്ന നീതിനിഷേധങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരീഷ് വി എസ്സിന്റേതാണ്. രജീഷ് രാമൻ ഛായാഗ്രഹണവും മുരുകൻ എസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു.

ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ചിത്രത്തിന് പ്രദർശനാവസരങ്ങൾ തേടുന്നതിനൊപ്പം ഷെബി ചൗഘട്ടും ഫുവാദ് പനങ്ങായിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിദേശ വേദിയിൽ നടത്താനുള്ള ആലോചനയിലാണ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സീതയിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, 'ഓം’ തിയേറ്ററുകളിലേക്ക്
'മനസിൽ വിഷമം ഉണ്ടെങ്കിൽ അത് പറയുന്നതിനു മുൻപേ കണ്ടുപിടിക്കും'; ഭർത്താവിനെക്കുറിച്ച് റിമി ടോമി