
യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മഹാറാണി'. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഇഷ്ക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് 'മഹാറാണി'യുടെയും കഥ,തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. 'മഹാറാണി'യുടെ ഡബ്ബിംഗ് പുരോഗമിക്കുന്നു എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.
ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ലോകനാഥൻ ആണ്. ചിത്രം ഉടൻ തീയേറ്റർ റിലീസിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സുജിത് ബാലനാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്.
നൗഫല്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ. സൗണ്ട് മിക്സിങ് എം ആർ രാജാ കൃഷ്‍ണൻ. അസോസിയേറ്റ് ഡയറക്റ്റർ- സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ- ഹിരൺ മോഹൻ, ഫിനാൻസ് കൺട്രോളർ- റോബിൻ അഗസ്റ്റിൻ, പിആർഒ- പി ശിവപ്രസാദ്, സ്റ്റിൽസ്- അജി മസ്‍കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രവർത്തകർ.
Read More: വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ