
ജി വി പ്രകാശ് കുമാര്‍ ചിത്രമായി അടുത്തിടെയാണ് റിബല്‍ പ്രദര്‍ശനത്തിന് എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി കല്‍വനും റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ നാലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കല്‍വന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
പ വി ശങ്കറാണ് കല്‍വൻ സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണവും പി വി ശങ്കറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വന്റെ ആര്‍ട് എൻ കെ രാഹുലാണ്.
പ്രേമലു എന്ന പുതിയ മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ് നടി മമിതയാണ് റിബലില്‍ ജി വി പ്രകാശ് കുമാറിന്റെ നായികയായത്. നികേഷ് ആര്‍ എസാണ് സംവിധാനം. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ജി വി പ്രകാശ് കുമാര്‍ നായകനായ റിബലിനുണ്ടായിരുന്നു.
ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര്‍ ദഘുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read More: പ്രതീക്ഷ കാക്കുമോ പ്രഭാസിന്റെ ഭൈരവ?, ഇതാ നിര്‍മാതാവിന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക