ചിപ്പിയോ ഗോപികയോ മീരയോ ഒന്നാമത്?, സീരിയല്‍ നടിമാരിൽ മുന്നിലുള്ളവർ, 2024ലെ പട്ടിക

Published : Mar 23, 2024, 11:56 AM IST
ചിപ്പിയോ ഗോപികയോ മീരയോ ഒന്നാമത്?, സീരിയല്‍ നടിമാരിൽ മുന്നിലുള്ളവർ, 2024ലെ പട്ടിക

Synopsis

സീരിയല്‍ നടിമാരില്‍ ജനപ്രീതിയില്‍ മുന്നിലുള്ളവര്‍.  

സ്വന്തം വീട്ടിലെ ആളായിട്ടാണ് സീരിയല്‍ താരങ്ങളെ പ്രേക്ഷകര്‍ കാണുന്നത്. സിനിമയിലെ നായികമാരെക്കാളും ഒരുപക്ഷേ ചില സീരിയല്‍ നടിമാര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയിട്ടുണ്ടാകാം. സിനിമയില്‍ തിളങ്ങുകയും പിന്നീട് സീരിയല്‍ രംഗത്തേയ്‍ക്ക് എത്തുകയും ചെയ്‍തവരുണ്ട്. 2024ല്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങള്‍ ആരൊക്കെ എന്ന് പരിശോധിക്കുന്നത് കൌതുകകരമായ ഒന്നായിരിക്കും.

സീരിയലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളില്‍ ആദ്യ ഒമ്പത് പേരില്‍ ഐശ്വര്യ റംസായിയുണ്ടാകും. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന ഹിറ്റ് സീരിയലിലെ കല്യാണിയായാണ് ഐശ്വര്യ റംസായി പ്രേക്ഷകരുടെ മനംകവര്‍ന്നത്. സംസാരിക്കാൻ കഴിയാത്ത ഒരു കഥാപാത്രമായിരുന്നു ആദ്യം കല്യാണി. തമിഴ്‍നാട്ടുകാരിയാണ് ഐശ്വര്യ റംസായി.

ലക്ഷ്‍മി കീര്‍ത്തനയാണ് മലയാളം സീരിയല്‍ താരങ്ങളില്‍ ഒമ്പതംഗം പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊരാള്‍. ലക്ഷ്‍മി കീര്‍ത്തന പത്തരമാറ്റ് എന്ന സീരിയലിലെ നായികയാണ്. യഥാര്‍ഥ ജീവിതത്തില്‍ അധ്യാപികയാണ് ലക്ഷ്‍മി. വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീകല ശശിധരൻ. സോഫി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ആദ്യം തിളങ്ങിയത്. ശ്രീകല ശശിധരൻ എന്റെ മാനസപുത്രി സീരിയലിലൂടെയാണ് പ്രിയങ്കരിയായത്. ബാലനും രമയും, വാത്സല്യം എന്നീ സീരിയലുകളിലാണ് നിലവില്‍ ശ്രീകല ശശിധരൻ വേഷമിടുന്നത്.

ഹരിതാ ജി നായര്‍ ശ്യാമംബരം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായപ്പോള്‍ കസ്‍തൂരിമാൻ ഫെയിം റെബേക്ക സന്തോഷും മലയാളത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ഒമ്പത് നടിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. യുവ നടിമാരില്‍ മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ച താരം ഗീതാ ഗോവിന്ദത്തിലെ നായിക ബിന്നി സെബാസ്റ്റ്യൻ ആണ്. തന്മാത്രയിലെ നായിക മീരാ വാസുദേവൻ സീരിയലില്‍ കുടുംബവിളക്കിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റായ സാന്ത്വനം അവസാനിച്ചുവെങ്കിലും അഞ്‍ജലിയായ ഗോപിക അനിലും ശ്രീദേവിയായ ചിപ്പിയും ജനപ്രീതിയില്‍ മുൻനിരയിലുണ്ടാകും.

Read More: പ്രതീക്ഷ കാക്കുമോ പ്രഭാസിന്റെ ഭൈരവ?, ഇതാ നിര്‍മാതാവിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ