'മൂന്ന് മൂന്ന് മൂന്ന്, ഇതാ ജി വി പ്രകാശ്‍കുമാറിന്റെ പാട്ടിന്റെ പ്രമോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 07, 2021, 11:37 PM IST
'മൂന്ന് മൂന്ന് മൂന്ന്, ഇതാ ജി വി പ്രകാശ്‍കുമാറിന്റെ  പാട്ടിന്റെ പ്രമോ പുറത്തുവിട്ടു

Synopsis

'മൂന്ന് മൂന്ന് മൂന്ന്' സിനിമാ പാട്ടുമായി ജി വി പ്രകാശ്‍കുമാര്‍.

നടനായും സംഗീത സംവിധായകനായും മികവ് കാട്ടുന്ന താരമാണ് ജി വി പ്രകാശ്‍കുമാര്‍ (G V Prakashkumar). ഗായകനെന്ന നിലയിലും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരമാണ് ജി വി പ്രകാശ്‍കുമാര്‍. ജി വി പ്രകാശ്‍കുമാറിന്റെ  സംഗീതത്തിലുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജി വി പ്രകാശ്‍കുമാര്‍ ഗായകനാകുന്ന ചിത്രത്തിലെ പാട്ടിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

നമ്പിക്കൈ ചന്ദ്രുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ '3.33' എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോയാണ് പുറത്തുവിട്ടിരിക്കുന്നത്. ജി വി പ്രകാശ്‍കുമാര്‍ 3.33 എന്ന ചിത്രത്തിന് വേണ്ടി മൂന്ന് മൂന്ന് മൂന്ന് എന്ന് തുടങ്ങുന്ന ഗാനമാണ് പാടുന്നത്. ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അശല്‍ കൊലാര്‍, ധര്‍മശീലൻ ഉദെയ്‍പൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ബാംബൂ ട്രീസ് പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്.

സതിഷ് മനോഹരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രണം ചെയ്യുന്നത്. സാൻഡി, ഗൗതം വാസുദേവ് മേനോൻ, ശരവണൻ, രാമ, രേഷ്‍മ പസുപുലേതി, മൈം ഗോപി, ശ്രുതി സെല്‍വം തുടുങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  ഇടിമുഴക്കം എന്ന് പേരിട്ട സിനിമ ജി വി പ്രകാശ്‍കുമാറിന്റേതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സീനു രാമസ്വാമിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ജി വി പ്രകാശ്‍കുമാര്‍ നായകനാകുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി പിന്നണി പാടാനില്ല'; 38-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത് സിംഗ്, സംഗീതലോകത്ത് അമ്പരപ്പ്
'ആദ്യ ബോംബ്, മോഹന്‍ലാല്‍ ഫാന്‍സ് തിയറ്ററിന് മുന്നില്‍ ബാനര്‍ വച്ചു'; വിനയന്‍ പറയുന്നു