
മലയാള ചലച്ചിത്ര രംഗത്ത് പുതിയ ആശയ പരീക്ഷണവുമായി എത്തുന്ന പുതിയ ചിത്രം 'ദി സ്റ്റോണ്‍' (The Stone) ചിത്രീകരണം പൂര്‍ത്തിയായി. തൃശൂരിലും സമീപപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു ദി സ്റ്റോണിന്‍റെ ചിത്രീകരണം. ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു ( P K Biju) കഥയെഴുതി ഒരുക്കിയ ചിത്രമാണ് 'ദി സ്റ്റോണ്‍'.
ചരിത്ര കഥാപശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാളസിനിമയില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'ദി സ്റ്റോണ്‍'. മനുഷ്യ ജീവിതത്തിന്‍റെ പരിണാമകഥ പറയുന്ന ഈ ചിത്രം നമ്മുടെ സാമൂഹ്യചരിത്രവും രേഖപ്പെടുത്തുന്നുണ്ടെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ ചരിത്രമല്ല. ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് 'ദി സ്റ്റോണ്‍' ചിത്രീകരിച്ചത്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഈ സിനിമ വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.
ഡി കെ ഇന്‍റര്‍നാഷണലാണ് നിര്‍മ്മാണം.
രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ 'ഓത്ത്' എന്ന സിനിമയ്ക്ക് ശേഷം ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി സ്റ്റോണ്‍'. 'ഓത്തി' ല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷാജിക്കാ ഷാജി ഈ ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ഒട്ടേറെ അഭിനേതാക്കളും ചിത്രത്തിലുണ്ട്. 'ദി സ്റ്റോണി'ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ രാജേഷ് ശര്‍മ്മ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‍തു. ക്യാമറ-അമ്പാടി മുരളി, എഡിറ്റര്‍- ഹസ്നാഫ് പി എച്ച്, കലാസംവിധാനം- ബിനീഷ് പി കെ, ഷെമീര്‍ ബാബു കോഴിക്കോട്, ഗിരീഷ്, സിങ്ക് സൗണ്ട്- ഹാഫീസ് കാതിക്കോട്, മേക്കപ്പ് - സുവില്‍ പടിയൂര്‍, കോഡിനേറ്ററ് - ഷെഫീക്ക് പി എം, സ്റ്റുഡിയോ- സൗണ്ട് ഓഫ് ആര്‍ട്ട് കൊടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജിക്കാ ഷാജി, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, അസിസ്റ്റന്‍റ് സംവിധായകന്‍- ജ്യോതിന്‍ വൈശാഖ്, അമിന്‍മജീദ്, പ്രൊഡക്ഷന്‍ മാനേജര്‍- നിസാര്‍ റംജാന്‍, ഗതാഗതം-മുഹമ്മദ് റഫീക്ക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ