സംഗീതം മറക്കില്ല; സൂര്യ ചിത്രത്തിനായി ജി വി പ്രകാശ്

Published : Aug 24, 2019, 12:10 PM ISTUpdated : Oct 03, 2019, 06:02 PM IST
സംഗീതം മറക്കില്ല; സൂര്യ ചിത്രത്തിനായി ജി വി പ്രകാശ്

Synopsis

സൂര്യ നായകനാകുന്ന പുതിയ സിനിമയ്‍ക്കും സംഗീതം നല്‍കുന്നത് ജി വി പ്രകാശ് ആണ്.

സംഗീത സംവിധായകനായി സിനിമയില്‍ തിളങ്ങിയാണ് ജി വി പ്രകാശ് ആദ്യം ശ്രദ്ധേയനാകുന്നത്. പക്ഷേ പിന്നീട് നിരവധി സിനിമകളില്‍ നായകനായി കയ്യടി നേടി. ആയിരം ജൻമങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമ ഒരുങ്ങുന്നുമുണ്ട്. അതേസമയം സംഗീത സംവിധാനത്തിലും സജീവമാണ് ജി വി പ്രകാശ്. സൂര്യ നായകനാകുന്ന പുതിയ സിനിമയ്‍ക്കും സംഗീതം നല്‍കുന്നത് ജി വി പ്രകാശ് ആണ്.

സൂരരൈ പൊട്രു എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് സൂര്യയും ജി വി പ്രകാശും കൈകോര്‍ക്കുന്നത്.  ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സൂരരൈ പൊട്രു. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യൻ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ജി ആര്‍ ഗോപിനാഥിന്റെ ജീവിതം സിനിമയായി ഒരുക്കുന്ന സുധ കൊങ്ങര പ്രസാദ് ആണ്.  അപര്‍ണ ബാലമുരളിയാണ് നായിക.

 

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും