ബോക്സോഫീസില്‍ അത്ഭുതം സൃഷ്ടിച്ച ഗദര്‍ 2 ഇനി ഒടിടിയില്‍ : റിലീസ് ഡേറ്റും, പ്ലാറ്റ്ഫോമും ഇതാണ്.!

Published : Oct 05, 2023, 10:30 AM IST
ബോക്സോഫീസില്‍ അത്ഭുതം സൃഷ്ടിച്ച ഗദര്‍ 2 ഇനി ഒടിടിയില്‍ : റിലീസ് ഡേറ്റും, പ്ലാറ്റ്ഫോമും ഇതാണ്.!

Synopsis

80 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ കളക്ഷന്‍ വച്ച് നോക്കിയാല്‍ കൊവിഡിന് ശേഷം ഇത്രത്തോളം ലാഭം നേടിയ ചിത്രം വേറെയുണ്ടാകില്ല. 

മുംബൈ: ബോക്സ് ഓഫീസില്‍ അത്ഭുതം കാട്ടുന്ന ചിത്രമായിരുന്നു സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2. ഗദര്‍ 2 ബോക്സോഫീസില്‍ നിന്നും  524.75 കോടി രൂപയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.  അടുത്ത ദിവസങ്ങളില്‍ ജവാന്‍ മറികടക്കും വരെ ഇന്ത്യന്‍ ബോക്സോഫീസില്‍ ഗദര്‍ 2 ഗ്രോസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന ഇന്ത്യൻ ചിത്രമായിരുന്നു. എന്തായാലും 2023 ലെ ബോളിവുഡിലെ അത്ഭുത ചിത്രമാണ് ഗദര്‍ എന്ന് വിശേഷിപ്പിക്കാം.

80 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ കളക്ഷന്‍ വച്ച് നോക്കിയാല്‍ കൊവിഡിന് ശേഷം ഇത്രത്തോളം ലാഭം നേടിയ ചിത്രം വേറെയുണ്ടാകില്ല. ഗദര്‍ 2 റിലീസായത് ആഗസ്റ്റ് 11നായിരുന്നു. വളരെ പെട്ടെന്ന് ഗദര്‍ 2 സിനിമ ഹിറ്റാണെനന് അഭിപ്രായമുണ്ടായി. മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ശ്രദ്ധയാകര്‍ഷിച്ചു. 

ബോളിവുഡിന് പുറമേ രാജ്യമൊട്ടാകെ സണ്ണി ചിത്രം ചര്‍ച്ചയായി. രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമായിരുന്നു 2013ലെ ഗദര്‍ 2. ഇപ്പോള്‍ തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 6ന് ചിത്രം ഒടിടി റിലീസ് ആകുമെന്നാണ് വിവരം. സീ 5 ലൂടെയാണ് ചിത്രം ഒടിടി അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒന്ന് സീ 5ആണ്. അനില്‍ ശര്‍മയാണ് ഗദര്‍ 2 സംവിധാനം ചെയ്തത്. ഛായാഗ്രഹണം നജീബ് ഖാൻ ആണ്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ് തുടങ്ങിയവും ഗദര്‍ 2വില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.

നേരത്തെ ഷാരൂഖിന്റെ പഠാൻ നേടിയ ഇന്ത്യന്‍ ബോക്സോഫീസ് ലൈഫ്‍ടൈം കളക്ഷനെ ഗദര്‍ 2 മറികടന്നിരുന്നു. ഇന്ത്യയില്‍ നിന്ന് പഠാൻ 524.53 കോടിയാണ് ആകെ നേടിയിരുന്നത്. എന്നാല്‍ ഗദാര്‍ 2 ഏഴ് ആഴ്‍ച കൊണ്ടാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തുകയായിരുന്നു.

ജാന്‍വി ശ്രീദേവിക്കും ബോണിക്കും വിവാഹത്തിന് മുന്‍പുണ്ടായ കുട്ടിയോ?; സത്യം വെളിപ്പെടുത്തി ബോണി കപൂര്‍.!

'ഈ മുഖമൊക്കെ കാണാന്‍ ടിക്കറ്റെടുക്കണോ?' എന്ന് എഴുതി പിന്നീട് 20 കൊല്ലത്തിന് ശേഷം സംഭവിച്ചത്; വിജയ് അനുഭവം.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്
കാര്‍ത്തി നായകനായി ഇനി മാര്‍ഷല്‍, ഒടിടിയില്‍ എവിടെയായിരിക്കും?