
മലയാളികൾ ഒന്നടങ്കം അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ഇന്നിപ്പോഴിതാ പുതിയ എമ്പുരാൻ കാസ്റ്റ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാളികളും ആരാധകരും.
എമ്പുരാനിലെ ഏഴാമത്തെ കഥാപാത്ര വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജെറോം ഫ്ലിൻ ആണ് ആ താരം. ഏറെ ജനപ്രീയമായ ഗെയിം ഓഫ് ത്രോൺ സീരീസ് താരമാണ് ജെറോം ഫ്ലിൻ. കഥാപാത്ര വീഡിയോ പുറത്തുവന്നതിന് പിന്നാലെ വേഗം തന്നെ ഇദ്ദേഹത്തെ മലയാളികൾ മനസിലാക്കുകയും ചെയ്തു.ഗെയിം ഓഫ് ത്രോണില്‍ ഇദ്ദേഹം അവതരിപ്പിച്ച ബ്രോൺ എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. ബോറിസ് ഒലിവർ എന്ന കഥാപാത്രത്തെയാണ് എമ്പുരാനിൽ ജെറോം ഫ്ലിൻ അവതരിപ്പിക്കുന്നത്. ജോൺ വിക്കിലും അദ്ദേഹം ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു.
"ഞാൻ എങ്ങനെയാണ് എമ്പുരാനിൽ എത്തിയതെന്ന് എനിക്ക് അങ്ങനെ ഓർമ്മയില്ല. പക്ഷേ സിനിമ ചെയ്യാനായതിൽ വളരെയധികം സന്തോഷമുണ്ട്. കാരണം യുകെയിലോ അമേരിക്കയിലോ ഞാൻ അനുഭവിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്. മോളിവുഡ് സംസ്‌കാരത്തിൻ്റെ ഭാഗമാകാനും അതിൻ്റെ രുചി ആസ്വദിക്കാനും സാധിച്ചത് ഏറ്റവും സവിശേഷമായി ഞാൻ കാണുകയാണ്. ഇന്ത്യ എൻ്റെ യാത്രയുടെ വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ ഭാഗമായിരുന്നു. എൻ്റെ 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലും ഞാൻ ഇവിടെ വന്ന് വർഷങ്ങളോളം ചെലവഴിച്ചിട്ടുണ്ട്. കൂടുതലും ആത്മീയമായ യാത്ര. ഇന്ത്യയിൽ ആയിരുന്നതിൻ്റെ മുഴുവൻ അനുഭവവും എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം ആയിരുന്നു", എന്ന് ജെറോം ഫ്ലിൻ പറയുന്നു.
എമ്പുരാന്റെ ഷൂട്ടിംഗ് ദില്ലിയിൽ ആയിരുന്നുവെന്നും താൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സെറ്റായിരുന്നു എമ്പുരാനിലേതെന്നും ജെറോം ഫ്ലിൻ പറയുന്നു. ഖുറേഷിയുടെ യാത്രകളിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതാണ് തന്റെ കഥാപാത്രം. പ്രേക്ഷകർ തന്റെ കഥാപാത്രവും സിനിമയും ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ജെറോം ഫ്ലിൻ പറയുന്നു.
മികച്ചൊരു മെഡിക്കൽ ഫാമിലി ഡ്രാമ; വിജയഗാഥ രചിച്ച് ഉണ്ണി മുകുന്ദന്റെ 'ഗെറ്റ് സെറ്റ് ബേബി'
അതേസമയം, ഓരോ ദിവസം കഴിയുന്തോറും എമ്പുരാന്‍ കാസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ചെറിയ പടമാണിതെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറയുമ്പോഴും, കാസ്റ്റിംഗ് കണ്ട് 'പൃഥ്വി ഇതെന്ത് ഭാവി' എന്നാണ് ആരാധകര്‍ ഞെട്ടലോടെ ചോദിക്കുന്നത്. എന്തായാലും മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു ദൃശ്യവിസ്മയത്തിനാകും എമ്പുരാന്‍ വഴിയൊരുക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ