ഗാനഗന്ധര്‍വ്വന് കൈയ്യടിച്ച് പ്രേക്ഷകർ; പ്രതികരണം കാണാം

By Web TeamFirst Published Sep 27, 2019, 1:04 PM IST
Highlights

മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

ജയറാം നായകനായ 'പഞ്ചവര്‍ണ്ണതത്ത'യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വ്വന്‍'. ഗാനമേളയില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ചിരിയും ഉദ്വേഗവും നിറച്ച് പിരിമുറുക്കത്തോടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 

Ramesh Pisharady improves from his debut film Panchavarnathatha though the story is quiet old fashioned. There's nothing extraordinary here , but what has written in papers are presented neatly by him👌

— Forum Keralam (FK) (@Forumkeralam1)

 

 



First Half packed with Comedy and Thrill !!! Good one!! 🔥

— MollywoodBoxOffice (@MollywoodBo1)

രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. മുകേഷ്,  സിദ്ദീഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്നാണ് ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഴകപ്പനാണ് ഗാനഗന്ധര്‍വ്വന്‍റെ ക്യാമറാക്കാഴ്ചകൾക്കു പിന്നിൽ. 

click me!