
പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ഗംഗ യമുന സിന്ധു സരസ്വതി എന്ന ആന്തോളജി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്‍തു. കൊച്ചി പാലാരിവട്ടം ഡോൺ ബോസ്കോ മിനി തിയറ്ററിൽ വച്ചായിരുന്നു ചടങ്ങ്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് രാജ്യത്തെ പ്രധാന നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന തുടങ്ങിയവരാണ് സംവിധായകർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടി ആർ ദേവൻ.
മലയാള ചലചിത്ര താരങ്ങളായ ധർമജൻ ബോല്‍ഗാട്ടി, വിപിൻ ജോർജ്, പ്രസാദ് കലാഭവൻ, പ്രദീപ് പള്ളുരുത്തി, മനോജ് ഗിന്നസ്, രശ്മി അനിൽ, മുഹമ്മ പ്രസാദ്, പ്രവീൺ ഹരിശ്രീ, ഷഫീർ ഖാൻ, സൂരജ് പാലക്കാരൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സജി പൊൻമേലിൽ, കുരുവിള മാത്യൂസ്, പോൾ ജെ മാമ്പിള്ളി, എം ജി ശ്രീജിത്, ജി സന്തോഷ് കുമാർ, സി ആർ ലെനിൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോഡിനേറ്റർ ഋഷി രതീഷ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ