റുഷിന്‍ ഷാജി കൈലാസ് നായകനാകുന്ന ചിത്രം; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സെൻസർ ചെയ്തു

Published : Aug 25, 2024, 07:02 PM IST
റുഷിന്‍ ഷാജി കൈലാസ് നായകനാകുന്ന ചിത്രം; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സെൻസർ ചെയ്തു

Synopsis

ഓണച്ചിത്രമായി സെപ്റ്റംബർ 13ന് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തിയറ്ററുകളിലെത്തും.

റുഷിൻ ഷാജി കൈലാസിനെ നായകനാക്കി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സെൻസറിം​ഗ് കഴിഞ്ഞു. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സംവിധായകന്‍ ഷെബി ചൗഘട്ടിന്‍റെ നാടുമാണ് ചാവക്കാട്. പ്ലസ് ടു, ബോബി, കാക്കിപ്പട  എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷെബി ചൗഘട്ട്. സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകനാണ് റുഷിന്‍. 

പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രത്തിന്‍റ നിര്‍മ്മാണം. വി ആർ ബാലഗോപാലാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ, ആക്ഷന്‍ റണ്‍ രവി, പശ്ചാത്തല സംഗീതം റോണി റാഫേല്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ഹരീഷ് വി എസ്, മെഹ്‍റിന്‍ ഷെബീര്‍, സൗണ്ട് എഫക്റ്റ്സ് ഷൈന്‍ ബി ടോം, കളറിസ്റ്റ് മഹാദേവന്‍ എ, പബ്ലിസിറ്റി ഡിസൈന്‍സ് ഇല്യൂമിനാര്‍ട്ടിസ്റ്റ്സ്.

​ഗായകരായി അജുവും ശബരീഷ് വർമയും; ഭരതനാട്യത്തിലെ 'തറവാടി' ​ഗാനമെത്തി

അബു സലിം ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ, കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം  എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിക്കുന്നു. ഓണച്ചിത്രമായി സെപ്റ്റംബർ 13ന് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തിയറ്ററുകളിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ