
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ "ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്" എന്ന ഗാനത്തിന്റെ ലിറിക് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകിയ ഗാനം വിനീത് ശ്രീനിവാസനും അഫ്സലും ചേർന്നായിരുന്നു ആലപിച്ചത. ഇപ്പോഴിതാ ഇതിന്റെ വീഡിയോ സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. കിടിലൻ ഫിറോസും അഷ്‌റഫ് പിലാക്കലും പാടി അഭിനയിക്കുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കടൽത്തീരത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ദൃശ്യങ്ങൾ ഉള്ള ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് കിരൺ ആണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 13 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ഈ കൊച്ചു ചിത്രത്തിൽ ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ആണ് നായകൻ. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്നു.
ജോണി ആന്റണി, ടിനി ടോം, ദിനേശ് പണിക്കർ, ശ്രീജിത്ത് രവി, സിനോജ്, ഇനിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം സുജിത് സഹദേവും നിർവഹിച്ചിരിക്കുന്നു. സംഗീതം മെജോ ജോസഫ്, പശ്ചാത്തല സംഗീതം റോണി റാഫേൽ, ഗാനരചന ഹരിനാരായണൻ. ക്രിയേറ്റീവ് കോൺട്രിബ്യുഷൻ മെഹ്റിൻ ഷെബീർ, ഹരീഷ് വി. എസ്. പി ആർ ഒ ഷെബിർ ഡിജിമാക്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
'ഇടവേള ബാബുവുമായുള്ള പഴയ വീഡിയോ കുത്തിപ്പൊക്കി, എന്നെ മോശക്കാരിയാക്കി'; ശാലിൻ സോയ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ