29-ാം ദിവസം സര്‍പ്രൈസ് എന്‍ട്രി! ​'ഗരുഡന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Published : Dec 01, 2023, 08:39 AM IST
29-ാം ദിവസം സര്‍പ്രൈസ് എന്‍ട്രി! ​'ഗരുഡന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Synopsis

തിയറ്ററില്‍ വിജയം നേടിയ ചിത്രം

സുരേഷ് ഗോപിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസമാണ് ഈ വിജയചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.

യു/ എ സര്‍ട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ദൈര്‍ഘ്യം 138 മിനിറ്റ് ആണ്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഗരുഡന് പ്രീ റിലീസ് ശ്രദ്ധ ലഭിച്ചിരുന്നു. തിയറ്ററുകളില്‍ വലിയ വിജയം നേടിയ അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ ഒരുക്കിയ തിരക്കഥയുമായിരുന്നു ഇത്. അഭിരാമി നായികയായ ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. 

സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ എത്തുന്നത്. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ALSO READ : ദുല്‍ഖര്‍ രണ്ടാമത്; ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നായിക നിവിന്‍ പോളിക്കൊപ്പം, നായകന്‍ ഹാഷിറിനൊപ്പം; ഒരേസമയം രണ്ട് വന്‍ ചിത്രങ്ങള്‍, കൈയടി നേടി 'യുറേക്ക' ടീം
റായലസീമയുടെ സ്നേഹക്കടലിൽ 'രണബാലി' ടീം; ചിത്രീകരണം പൂർത്തിയായി, റിലീസ് സെപ്റ്റംബ‍ര്‍ 11ന്