'മകളുടെ 16-ാം ജന്മദിനത്തിൽ സെക്സ് ടോയ് സമ്മാനമായി നൽകാൻ ആ​ഗ്രഹിച്ചു, മകളുടെ മറുപടി ഇങ്ങനെയായിരുന്നു'; തുറന്ന് പറഞ്ഞ് നടി

Published : Aug 09, 2025, 01:45 AM IST
Gautami Kapoor

Synopsis

കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പോലും മാതാപിതാക്കളും മടിക്കുന്ന ഒരു രാജ്യത്ത്, ഗൗതമിയുടെ തുറന്നുപറച്ചിൽ വേറിട്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ചിലർ അതൃപ്തി പ്രകടിപ്പിച്ചു.

കളുടെ 16-ാം ജന്മദിനത്തിൽ സെക്സ് ടോയ് സമ്മാനമായി നൽകാൻ ആ​ഗ്രഹിച്ചിരുന്നതായി നടി ഗൗതമി കപൂറിന്റെ വെളിപ്പെടുത്തൽ. ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തന്റെ മകളുടെ പതിനാറാം പിറന്നാളിന് ഒരു സെക്‌സ് ടോയ് സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഒരിക്കൽ ആലോചിച്ചിരുന്നതായി അവർ പറഞ്ഞു. ​ഗൗതമിയുടെ തുറന്ന് പറച്ചിൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. 

കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പോലും മാതാപിതാക്കളും മടിക്കുന്ന ഒരു രാജ്യത്ത്, ഗൗതമിയുടെ തുറന്നുപറച്ചിൽ വേറിട്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ചിലർ അതൃപ്തി പ്രകടിപ്പിച്ചു. എന്റെ മകൾക്ക് 16 വയസ്സ് തികഞ്ഞപ്പോൾ, അവൾക്ക് ഒരു സെക്സ് ടോയ് അല്ലെങ്കിൽ വൈബ്രേറ്റർ സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ അവളോട് ചർച്ച ചെയ്തപ്പോൾ, 'അമ്മേ, അമ്മക്ക് ഭ്രാന്താണോ എന്നാണ് അവൾ ചോദിച്ചതെന്നും മകൾ മറുപടി നൽകിയെന്ന് ​ഗൗതമി പറഞ്ഞു. എത്ര അമ്മമാർ പോയി അവരുടെ പെൺമക്കളോട് ഇങ്ങനെ ചോദിക്കുമെന്ന് അന്വേഷിക്കാനും മകളോട് ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു.

സ്വന്തം അനുഭവങ്ങളാണ് തന്റെ സമീപനത്തെ രൂപപ്പെടുത്തിയതെന്ന് നടി വിശദീകരിച്ചു. എന്റെ അമ്മ എനിക്ക് നൽകാത്തത്, ഞാൻ എന്റെ മകളോട് ചെയ്യാൻ ആഗ്രഹിക്കുന്നു. അവൾ എല്ലാം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരുപാട് സ്ത്രീകൾ ജീവിതത്തിലൂടെ കടന്നുപോകുന്നത് അതിന്റെ സുഖങ്ങൾ അനുഭവിക്കാതെയാണ്. ഇന്ന്, എന്റെ മകൾക്ക് 19 വയസ്സായി, എനിക്ക് ആ ചിന്ത ഉണ്ടായിരുന്നതിൽ അവൾ വിലമതിക്കുകയും എന്നെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ​ഗൗതമി പറഞ്ഞു.

​ഗൗതമിയുടെ അഭിപ്രായത്തിന് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ തുറന്നുപറച്ചിലിനെ പ്രശംസിച്ചു. എന്നാൽ, മറ്റു ചിലർ ഒരു കൗമാരക്കാരിക്ക് അത്തരമൊരു സമ്മാനം നൽകുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തു.

 

 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ