ലോകേഷിന്‍റെ വിക്രം കണ്ടതില്‍ പിന്നെ ധ്രുവ നച്ചത്തിരത്തിലെ ആ രംഗങ്ങള്‍ ഒഴിവാക്കി: ഗൗതം മേനോൻ

Published : Nov 22, 2023, 11:14 AM IST
ലോകേഷിന്‍റെ വിക്രം കണ്ടതില്‍ പിന്നെ  ധ്രുവ നച്ചത്തിരത്തിലെ ആ രംഗങ്ങള്‍ ഒഴിവാക്കി: ഗൗതം മേനോൻ

Synopsis

ധ്രുവനച്ചത്തിരത്തെ താൻ വ്യക്തിപരമായി തീയേറ്ററുകളില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രം എന്നാണ് വിശേഷിപ്പിക്കുക എന്നാണ് ഗൗതം മേനോൻ പറയുന്നത്.    

ചെന്നൈ: വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. സംവിധാനം ഗൗതം വാസുദേവ് മേനോനാണ്. പല കാരണങ്ങള്‍ നീണ്ടുപോയ വിക്രം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. നവംബര്‍ 24ന് ചിത്രം റിലീസാകാനിരിക്കെ തിരക്കിട്ട അഭിമുഖങ്ങള്‍ നല്‍കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ഗൗതം വാസുദേവ് ​​മേനോൻ.

ഏറ്റവും പുതുതായി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് നായകനായ പഠാനും തന്‍റെ ചിത്രവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗൗതം വാസുദേവ് ​​മേനോൻ പറയുന്നത്.  ധ്രുവനച്ചത്തിരത്തെ താൻ വ്യക്തിപരമായി തീയേറ്ററുകളില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രം എന്നാണ് വിശേഷിപ്പിക്കുക എന്നാണ് ഗൗതം മേനോൻ പറയുന്നത്.  

ധ്രുവ നച്ചത്തിരവും സിദ്ധാർത്ഥ് ആനന്ദിന്റെ പഠാനിലും  രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്പൈ ടീമുകള്‍ എന്ന പ്രമേയമാണ് വരുന്നത്. എന്നാല്‍ പഠാനിൽ, ഷാരൂഖ് ഖാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്‍റെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ധ്രുവനച്ചത്തിരത്തിന്‍റെ ആഖ്യാനം ഷാരൂഖ് സിനിമയിൽ നിന്ന് കാര്യമായി വ്യത്യാസമായിരിക്കും എന്നും ഗൗതം വാസുദേവ് ​​മേനോൻ  പറയുന്നു.

അതേ സമയം ലോകേഷ് കനകരാജിന്റെ വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ താന്‍ ഒഴിവാക്കിയിരുന്നുവെന്നും ഗൗതം വാസുദേവ് ​​മേനോൻ പറയുന്നു. സന്താനഭാരതിയും ഏജന്‍റ് ടീനയുടെയും അവതരിപ്പിച്ച കഥാപാത്രങ്ങളെ ലോകേഷ് അവതരിപ്പിച്ച രീതിയില്‍ ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പോലെയുണ്ടായിരുന്നു. 

അതിനാൽ ലോകേഷിന്‍റെ വിക്രം കണ്ടപ്പോൾ ഈ ഭാഗങ്ങള്‍ ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കും അതിനെ കുറ്റം പറഞ്ഞ് നമ്മുക്ക് സിനിമ എടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ - ഗൗതം വാസുദേവ് ​​മേനോൻ   അഭിമുഖത്തില്‍ പറഞ്ഞു. 

അതേ സമയം സംവിധായകന്‍ ലിംഗുസാമി ധ്രുവ നച്ചത്തിരം കണ്ട് ആദ്യ റിവ്യു പങ്കുവെച്ചിരിക്കുകയാണ്. മുംബയില്‍ ധ്രുവ നച്ചത്തിരത്തിന്റെ ഫൈനല്‍ കട്ട് കാണാനിടയായി. വലിയ അതിശയകരമായിരിക്കുന്നു. വിക്രം ധ്രുവ നച്ചത്തിരത്തില്‍ മനോഹരമായിട്ടുണ്ടെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു.വിനായകൻ ധ്രുവ നച്ചത്തിരവും തൂക്കി. കാസ്റ്റിംഗടക്കം ബ്രില്ല്യന്റാണ്. ഗൗതം മേനോന് അഭിനന്ദനങ്ങള്‍ നേര്‍ന്ന സംവിധായകൻ ധ്രുവ നച്ചത്തിരം വൻ വിജയമാകും എന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. 

വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടെത്തുന്ന ചിത്രം കണ്ട് അഭിപ്രായങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് തമിഴകത്തിന്റെ ഹിറ്റ് സംവിധായകരില്‍ ഒരാളായി ലിംഗുസാമിയാണെന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.  'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്.  

സലാറിനെ മുട്ടാന്‍ വന്‍ നീക്കവുമായി ഷാരൂഖ് ചിത്രം: ഡങ്കിയുടെ വന്‍ അപ്ഡേറ്റ്.!

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നോ? ബോളിവുഡില്‍ ചൂടേറിയ ചര്‍ച്ച, വിഷയമായി പുതിയ പോസ്റ്റ്.!

PREV
Read more Articles on
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ