
ചെന്നൈ: 2016 ന്‍റെ തുടക്കത്തിലാണ് എന്നൈ നോക്കി പായും തോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നടൻ ധനുഷും സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ആദ്യപടം വന്‍ പ്രതീക്ഷയോടെയാണ് കോളിവുഡ് കാത്തിരുന്നത്. എന്നാല്‍ പല പ്രതിസന്ധികള്‍ തരണം ചെയ്ത് ഒടുവിൽ 2019 നവംബറിൽ സ്‌ക്രീനുകളിൽ എത്തിയ ചിത്രം ഒരു ബോക്സോഫീസ് പരാജയമായിരുന്നു.
ചിത്രത്തിന് സംഭവിച്ച പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും. ചിത്രത്തിന്‍റെ ഫലത്തില്‍ ഗൗതം വാസുദേവ് മേനോൻ അതൃപ്തനായിരുന്നു. നേരത്തെയും ഈ പ്രൊജക്ടിനെക്കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെ നടന്ന ചില അഭിമുഖങ്ങളില്‍ പൂര്‍ണ്ണമായും ചിത്രത്തെ തള്ളുന്ന രീതിയാണ് ഗൗതം മേനോന്‍ സ്വീകരിച്ചത്.
അടുത്തിടെ ഗലാറ്റ പ്ലസുമായുള്ള ഒരു സംഭാഷണത്തിൽ, ആ ചിത്രം തന്‍റെ സൃഷ്ടിയല്ലെന്ന് പ്രസ്താവിച്ച് ഗൗതം എന്നെ നോക്കി പായും തോട്ട എന്ന ചിത്രം ഞാന്‍ മറന്നുവെന്നും. അതിലെ 'മറുവാര്‍ത്തെ' എന്ന ഗാനം ഒഴികെ ഒന്നും ഞാന്‍ ചെയ്തതായി തോന്നുന്നില്ലെന്നും. അത് മറ്റാരുടെയോ ചിത്രമാണെന്നും ഗൗതം പറഞ്ഞു.
ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് സിനിമ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് സംവിധായകൻ. എന്നാല്‍ ചിത്രത്തിന്‍റെ ഉത്തരവാദിത്തം ഒഴിവാക്കുന്നില്ലെന്നും ഗൗതം വ്യക്തമാക്കി. “ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ എന്നൈ നോക്കി പായും തോട്ടയാണ്, ഞാൻ അതിനെക്കുറിച്ച് തമാശ പറഞ്ഞിട്ടുണ്ട്. ഞാൻ എന്‍റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല, പക്ഷേ അത് ഈ ആ സിനിമ എന്‍റെതായി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതിനാലാണ്, ഇത് ഒരു ന്യായീകരണമല്ല ”ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.
'വൈകാരികമായി തളർത്തിയ ബന്ധം': നടി അപർണ വിനോദ് വിവാഹമോചിതയായി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ