Gautham Vasudev Menon|'ഇങ്ങനെയൊരു സിനിമയില്‍ ഞാൻ അഭിനയിച്ചിട്ടില്ല', ഫസ്റ്റ് ലുക്കിനെതിരെ ഗൗതം വാസുദേവ് മേനോൻ

Web Desk   | Asianet News
Published : Nov 03, 2021, 02:27 PM IST
Gautham Vasudev Menon|'ഇങ്ങനെയൊരു സിനിമയില്‍ ഞാൻ അഭിനയിച്ചിട്ടില്ല', ഫസ്റ്റ് ലുക്കിനെതിരെ ഗൗതം വാസുദേവ് മേനോൻ

Synopsis

അൻപുസെല്‍വൻ എന്ന ചിത്രത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും  ഗൗതം വാസുദേവ് മേനോൻ.

ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon) നായകനാകുന്നുവെന്ന പേരില്‍ ഇന്ന് അൻപുസെല്‍വൻ (Anbuselvan) എന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ ഇന്ന് സംവിധായകൻ പ. രഞ്‍ജിത് ഉള്‍പ്പടെയുള്ളവര്‍ പുറത്തുവിട്ടിരുന്നു. അൻപുസെല്‍വൻ എന്ന ഒരു ചിത്രത്തില്‍ താൻ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി ഗൗതം വാസുദേവ് മേനോൻ തന്നെ രംഗത്ത് എത്തി. ഇത് ഞെട്ടലുണ്ടാക്കുന്നതാണ്. തനിക്ക് ഇത് എന്ത് സിനിമയാണെന്നതില്‍ ഒരു ധാരണയുമില്ലെന്നാണ് ഗൗതം വാസുദേവ് മേനോൻ പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന സംവിധായകനെ അറിയുകയോ കാണുകയോ ചെയ്‍തിട്ടില്ല. ഇത്തരമൊരു കാര്യം എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നത് ഭയപ്പെടുത്തുന്നതുമാണ് എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു.  ഗൗതം വാസുദേവ് മേനോന്റെ പ്രതികരണം വന്നതോടെ പ. രഞ്‍ജിത് ഉള്‍പ്പടെയുള്ളവര്‍  ട്വീറ്റ് ഡിലീറ്റ് ചെയ്‍തു. വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ പൊലീസ് വേഷത്തില്‍ എത്തുന്നുവെന്ന കുറിപ്പോടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രചരിച്ചത്.

എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റര്‍ പ്രചരിച്ചതെന്ന അമ്പരപ്പിലാണ് സിനിമാ ലോകം.

സെല്‍ഫി എന്ന ഒരു ചിത്രത്തിലെ ഗൗതം വാസുദേവ് മേനോന്റെ സ്റ്റില്ലുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. .

ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മതിമാരൻ ആണ്. കലിപ്പ് ലുക്കിലാണ് പുതിയ ഫോട്ടോകളില്‍ ഗൗതം വാസുദേവ് മേനോനെ കാണാനാകുന്നത്.  ചിലമ്പരശനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപോള്‍ ഗൗതം വാസുദേവ് മേനോൻ. 'വെന്ത് തനിന്തത് കാട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍