Michael|സുന്ദീപ് കിഷന്റെ വില്ലനാകാൻ ഗൗതം വാസുദേവ് മേനോൻ

Web Desk   | Asianet News
Published : Nov 22, 2021, 11:40 PM IST
Michael|സുന്ദീപ് കിഷന്റെ വില്ലനാകാൻ ഗൗതം വാസുദേവ് മേനോൻ

Synopsis

'മൈക്കിള്‍' എന്ന ചിത്രത്തില്‍  വില്ലനായി ഗൗതം വാസുദേവ് മേനോൻ.


സുന്ദീപ് കിഷൻ നായകനാകുന്ന ചിത്രമാണ് 'മൈക്കിള്‍' (Michael). രഞ്‍ജിത് ജയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ആക്ഷൻ എന്റര്‍ടെയ്‍നറായിട്ടാണ് ചിത്രം എത്തുക. 'മൈക്കിള്‍' എന്ന ചിത്രത്തില്‍ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon) അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഗൗതം വാസുദേവ് മേനോൻ വില്ലനായിട്ടാണ് 'മൈക്കിളി'ല്‍ അഭിനയിക്കുക. ഗൗതം വാസുദേവ് മേനോനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‍ത് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ 'മൈക്കിള്‍' എത്തും. 

ഭരത് ചൗധരിയും പുസ്‍കുര്‍ റാം മോഹൻ റാവുവുമാണ് 'മൈക്കിള്‍' നിര്‍മിക്കുന്നത്.  നാരായണ്‍ ദാസ് കെ നരംഗ്  ആണ് 'മൈക്കിള്‍' അവതരിപ്പിക്കുന്നത്.  അടുത്തിടെ, ഒരു ചിത്രത്തില്‍ താൻ അഭിനയിക്കുന്നുവെന്ന് വന്ന വാര്‍ത്ത  ഗൗതം വാസുദേവ് മേനോൻ നിഷേധിച്ചിരുന്നു. 'അൻപുസെല്‍വൻ' എന്ന ചിത്രത്തിലാണ് താൻ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി ഗൗതം വാസുദേവ് മേനോന് രംഗത്ത് എത്തേണ്ടി വന്നത്.

ജി വി പ്രകാശ്‍കുമാര്‍ അഭിനയിക്കുന്ന 'സെല്‍ഫി'യിലും ഗൗതം വാസുദേവ് മേനോൻ കഥാപാത്രമാകുന്നുണ്ട്.  ഒരു എഞ്ചിനീയറുടെ കുമ്പസാരം എന്ന ടാഗ്‍ലൈനോടെയാണ് സെല്‍ഫി എത്തുക. നവാഗതനായ മതിമാരൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. കലിപ്പ് ലുക്കിലാണ് ചിത്രത്തിന്റെ ഫോട്ടോകളില്‍ ഗൗതം വാസുദേവ് മേനോനെ കാണാനായത്.

PREV
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്