ഇനി കോമഡി, മമ്മൂട്ടി ഡിറ്റക്റ്റീവും, കഥാപാത്രത്തിന്റെ സൂചനകള്‍ പുറത്ത്

Published : Jul 17, 2024, 04:51 PM ISTUpdated : Jul 17, 2024, 04:52 PM IST
ഇനി കോമഡി, മമ്മൂട്ടി ഡിറ്റക്റ്റീവും, കഥാപാത്രത്തിന്റെ സൂചനകള്‍ പുറത്ത്

Synopsis

ചിരിപ്പിക്കാൻ മമ്മൂട്ടി ഡിറ്റക്റ്റീവാകുന്നു.

സംവിധായകനായി ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തില്‍ എത്തുകയാണ്. മമ്മൂട്ടിയാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ നായകനാകുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു രസകരമായ ചിത്രമായിരിക്കും മമ്മൂട്ടി നായകനാകുന്നത്. പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി വരാനിരിക്കുന്ന ചിത്രത്തില്‍ വേഷമിടുകയെന്നാണ് റിപ്പോര്‍ട്ട്.

തമാശ നിറഞ്ഞ ഒരു കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എന്നാണ് റിപ്പോര്‍ട്ട്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കി. ഗൗതം വാസുദേവ് മേനോനാണ് മമ്മൂട്ടിയെ കഥാപാത്രത്തിന് യോജിച്ചതെന്ന് നിര്‍ദ്ദേശിച്ചതെന്നും വ്യക്തമാക്കി നീരജ്.

സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ചിത്രമായി ധ്രുവ നച്ചത്തിരം റിലീസ് നീണ്ടുപോകുകയാണ്. വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ധ്രുവ നച്ചത്തിരം ഒരു ആക്ഷൻ ചിത്രമായിട്ടാണ് എത്തുക. ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തിന്റെ തിരക്കഥ എഴുത്തില്‍ ദീപക് വെങ്കടേശനും പങ്കാളിയാകുന്നു.

മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രമായി ഒടുവില്‍ എത്തിയത് ടര്‍ബോയാണ്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളപ്പോള്‍ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, തിരക്കഥ മിഥുൻ മാനുവേല്‍ തോമസും പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Read More: കില്ലിനു വെല്ലുവിളിയാകുമോ രായൻ, വയലൻസോ ട്രെയിലറിലും?, ധനുഷും എസ് ജെ സൂര്യയും വീഡിയോയില്‍ നേര്‍ക്കുനേര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക