'ആദ്യത്തെ ക്രഷിനെയാണ് ഞാൻ വിവാഹം ചെയ്തത്, ഉറ്റസുഹൃത്തിന്റെ സഹോദരൻ'; മനസു തുറന്ന്

Published : Mar 11, 2026, 11:32 AM IST
Gayathri Arun

Synopsis

'പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിനു ശേഷം, അവളുടെ വീട്ടിൽ പോയ സമയത്താണ് അരുണിനെ ആദ്യമായി കണ്ടത്.'

മലയാളികൾക്കു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'പരസ്‍പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട് ഗായത്രി. കരിയർ, പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ മനസു തുറക്കുന്ന ഗായത്രിയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''ഞാൻ ഒരുപാട് സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. ഒരു നടിയായിരിക്കുന്നതും ആളുകൾ തിരിച്ചറിയുന്നതും ഓട്ടോഗ്രാഫ് ചോദിക്കുന്നതുമൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ എൻ‌ട്രി എളുപ്പമായിരുന്നെങ്കിലും ഇതുവരെയുള്ള യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു. ഇപ്പോൾ 20 വർഷമായി ക്യാമറക്കു മുൻപിലുണ്ട്. 13 വർഷമായി അഭിനയരംഗത്തും. പക്ഷേ, ഇതിനിടയിലും ഞാൻ എങ്ങനെ ഇവിടെ അതിജീവിക്കും എന്നോർത്ത ഘട്ടങ്ങളുണ്ട്. പൊസിറ്റീവും നെഗറ്റീവുമായ നിരവധി കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ ജോലിയിൽ ഞാൻ വളരെ സന്തോഷവതിയായിരുന്നു. അതാണ് എന്നെ മുന്നോട്ടുപോകാൻ പ്രേരിപ്പിച്ച ഇന്ധനം'', പിങ്ക് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു.

സ്നേഹം എന്ന വികാരമാണ് തന്റെ ഒരേ സമയം തന്റെ കരുത്തും ബലഹീനതയുമെന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നു. ''ആളുകളെ നഷ്ടപ്പെടുമോ എന്ന പേടിയുടെയൊക്കെ പിറകിലുള്ള അടിസ്ഥാന വികാരം ഈ സ്നേഹമാണ്. ചിലപ്പോഴെങ്കിലും നമ്മൾ നമ്മളല്ലാതായിപ്പോകുന്നതും ഈ സ്നേഹത്തിന്റെ പേരിലാണ്. നമുക്ക് ഇങ്ങനെയൊരു സ്വഭാവം ഉണ്ടോ എന്ന് നമ്മൾ പോലും അതിശയിച്ചുപോകും. സ്നേഹം ഒരേസമയം എന്റെ ബലഹീനതയും കരുത്തുമാണ്'', ഗായത്രി കൂട്ടിച്ചേർത്തു.

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരം മനസ് തുറന്നു. ''ഞങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രണയിച്ചവരാണ്. എന്റെ ആദ്യത്തെ ക്രഷ് അരുൺ ആണ്. എന്റെ സുഹൃത്തിന്റെ സഹോദരനാണ് അദ്ദേഹം. അഞ്ജന എന്നാണ് അവളുടെ പേര്. എനിക്ക് സഹോദരങ്ങളില്ല. അഞ്ജന എപ്പോഴും ചേട്ടന്റെ കാര്യം പറയുമായിരുന്നു. കാണാതെ തന്നെ ചിലരോട് ആരാധന തോന്നില്ലേ? അങ്ങനെ ഒരുപാട് പറഞ്ഞുകേട്ട് തോന്നിയ ആരാധന അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നു. അങ്ങനെ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിനു ശേഷം, അവളുടെ വീട്ടിൽ പോയ സമയത്താണ് അരുണിനെ ആദ്യമായി കണ്ടത്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ക്രഷ് തോന്നി, ആ പ്രായത്തിൽ തോന്നുന്ന ഒരു വികാരം. അല്ലാതെ അപ്പോൾ അതിനെ പ്രണയം എന്നൊന്നും വിളിക്കാനാകുമായിരുന്നില്ല. അദ്ദേഹത്തിനും എന്നോട് അതേ ഫീലിങ്ങ് ഉണ്ടായിരുന്നു. ഒരു സ്റ്റേജ് എത്തിയപ്പോൾ പരസ്‍പരം പറഞ്ഞു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിഞ്ഞത്'', ഗായത്രി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് അത്ഭുതം!, തായ് കിഴവി നേടിയ തുക കേട്ട് ഞെട്ടി സിനിമാലോകം
കാത്തിരുന്ന അപ്‍ഡേറ്റ് എത്തി, ദൃശ്യം 3 എങ്ങനുണ്ടാകും?, ഉടനെയറിയാം!