Latest Videos

ഡും ഡും ആരാണ്; കുട്ടികള്‍ക്കായി രസികൻ കളിയുമായി ഗായത്രി അരുണ്‍- വീഡിയോ

By Web TeamFirst Published Apr 10, 2020, 1:14 PM IST
Highlights

അതേസമയം ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കേണ്ടതിനെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണമെന്നും ഗായത്രി അരുണ്‍.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്ത ചിലരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ വിരസതയുമുണ്ട്. കുട്ടികളൊടു പ്രസരിപ്പ് പോകാതിരിക്കാൻ പഴയ ഒരു കളി ഓര്‍ത്തെടുക്കുകയാണ് നടി ഗായത്രി അരുണ്‍."

ഡും ഡും ആരാണ്, മാലാഖ എന്നു പറഞ്ഞ തുടങ്ങുന്ന കളിയാണ് ഗായത്രി അരുണ്‍ ഓര്‍ത്തെടുത്തിരിക്കുന്നത്. കുട്ടിക്കൊപ്പം ആ കളിയുടെ വീഡിയോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആര്‍ക്കെങ്കിലും ഇങ്ങനെയൊരു കളി ഓര്‍മ്മയുണ്ടോ. 90കളിലെ കുട്ടികള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഇതുപോലുള്ള പഴയ ഗെയിമുകളെ കുറിച്ച് പറയാനും ഗായത്രി അരുണ്‍ ആവശ്യപ്പെടുന്നു. ചുറ്റുപാടും നടക്കുന്ന അസുഖകരമായ കാര്യങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്താനും നമ്മളെപ്പോലെ അവരെയും വിഷമിപ്പിക്കാതിരിക്കാനുമുള്ള ഒരേയൊരു മാർഗം അവരോടൊപ്പം കളിക്കുന്നതും അവരുമായി എല്ലാ കുസൃതികളിലും ചേരുന്നതുമാണ്. അതേസമയം ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കേണ്ടതിനെ കുറിച്ചും അവരെ ബോധ്യപ്പെടുത്തുകയും വേണമെന്നും ഗായത്രി അരുണ്‍ പറയുന്നു.

click me!