
പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോകുന്ന മകൾക്ക് ആശംസകളറിയിച്ച് നടി ഗായത്രി അരുൺ. മാർക്കുകൾ വെറും സംഖ്യകളാണെന്നും സമ്മർദം ചുമലിലേറ്റരുതെന്നും മകളെക്കുറിച്ചെഴുതിയ കുറിപ്പിൽ ഗായത്രി പറയുന്നു. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്ന ഗായത്രി സ്വയം വിശ്വസിച്ച് ശാന്തമായി മുന്നോട്ടു പോകാനും പറയുന്നു.
''അവൾ ജനിച്ച ദിവസം മുതൽ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന ദിവസം വരെ... സമയം ഞാൻ വിചാരിച്ചതിലും വേഗത്തിൽ കടന്നു പോയി. ഇന്ന് എന്റെ ഹൃദയം ഒരുപാട് വികാരങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇന്നലെ അവൾ എന്റെ വിരൽ പിടിച്ചു നടന്നതുപോലെ തോന്നുന്നു, ഇപ്പോൾ അവൾ സ്വന്തം സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നു. എന്റെ പ്രിയപ്പെട്ട പെൺകുട്ടീ.. ഇത് നിന്നെ കാത്തിരിക്കുന്ന വലിയൊരു ലോകത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്പ് മാത്രമാണ്. ഭയത്തോടെയല്ല, ആത്മവിശ്വാസത്തോടെ അതിലേക്ക് കടക്കുക. പരമാവധി ശ്രമിക്കുക. സമ്മർദം ചുമലിലേറ്റരുത്. മാർക്കുകൾ വെറും സംഖ്യകളാണ്. നിന്റെ പരിശ്രമവും ധൈര്യവും പ്രധാനമാണ്. പരീക്ഷ എഴുതുന്ന ഓരോ കുട്ടിക്കും എല്ലാ ആശംസകളും നേരുന്നു... നിങ്ങളിൽ വിശ്വസിക്കുക, ശാന്തമായി മുന്നോട്ട് പോകുക. നീ ഞങ്ങളുടെ അഭിമാനമാണ്'', മകൾക്കും ഭർത്താവിനോടും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ഗായത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ