
ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ ആദ്യ വാരത്തിലെ സര്‍പ്രൈസുകളില്‍ ഒന്നായിരുന്നു സ്പോട്ട് എവിക്ഷന്‍. ബിഗ് ബോസ് മുന്‍ സീസണുകളില്‍ ഹൗസിന്‍റെ മേധാവിയായി ഓരോ വാരവും തിരഞ്ഞെടുക്കപ്പെടുന്ന ക്യാപ്റ്റന് പകരം ആ സ്ഥാനത്തുള്ളയാള്‍ക്ക് ലീഡര്‍ എന്നാണ് ഇക്കുറി വിളിപ്പേര്. ജസീല പര്‍വീണ്‍ ആണ് ആദ്യ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്. ജസീലയ്ക്ക് ബിഗ് ബോസില്‍ നിന്നും ഇതുവരെ ലഭിച്ച കടുപ്പമുള്ള ടാസ്കുകളില്‍ ഒന്ന് സ്പോട്ട് എവിക്ഷനായി ആളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു. ഗായത്രി സുരേഷിനെയാണ് സ്പോട്ട് എവിക്ഷനായി ലീഡറും അനുയായികളായ മൃദുല വിജയും സുമേഷ് ചന്ദ്രനും ചേര്‍ന്ന് തിരഞ്ഞെടുത്തത്. പിന്നാലെ ഗായത്രി സുരേഷിനോട് ഹൗസിന്‍റെ മുഖ്യ വാതിലിലൂടെ പുറത്തേക്ക് പോകാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഏഷ്യാനെറ്റിലൂടെ തന്നെ ഗായത്രിയുടെ അഭിമുഖവും പുറത്തുവന്നു.
ബിഗ് ബോസിലേക്കു തിരിച്ചുപോകാൻ അവസരം ലഭിച്ചാൽ ആരെയായിരിക്കും ടാർഗറ്റ് ചെയ്യുക എന്ന ചോദ്യത്തിനും ഗായത്രി സുരേഷ് അഭിമുഖത്തിൽ മറുപടി നൽകുന്നുണ്ട്. "തിരിച്ച് പോവുകയാണെങ്കിൽ ഞാൻ ഉറപ്പായും ജസീലയെ ടാർഗറ്റ് ചെയ്യും. അത് വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നതല്ല. ഗെയിമിന്‍റെ ഭാഗമായി കാര്യങ്ങൾ തിരിച്ച് ചോദിക്കേണ്ടതുണ്ട്", എന്നായിരുന്നു ഗായത്രിയുടെ മറുപടി. ജസീലക്ക് താൻ ഒരു ശക്തമായ മത്സരാർഥിയായി തോന്നിയിട്ടുണ്ടാകാമെന്നും ഗായത്രി കൂട്ടിച്ചേർത്തു.
''ബിഗ് ബോസിൽ ശ്രീലയ ചേച്ചി വീക്ക് ആണെന്ന് തോന്നിയിട്ടുണ്ട്. വീക്കല്ല, ഉള്ളതിൽ മികച്ച പ്രകടനം വരാത്ത ആൾ. മറ്റൊരാൾ ഗൗതം ശശിയാണ്. ഗൗതം നന്നായി തമാശയും കാര്യങ്ങളുമൊക്കെ പറയുന്നുണ്ട്. പക്ഷേ, ഗൗതം കുറച്ച് ഇമോഷണൽ ആണോ എന്ന് എനിക്ക് ഒരു ഡൗട്ട് ഉണ്ട്. ജസീലയും മൃദുലയും നല്ല ആക്ടീവാണ്. ഞാൻ ആയിരുന്നു ജസീലയുടെ സ്ഥാനത്തെങ്കിൽ അട്ടിമറിക്ക് നിൽക്കില്ലായിരുന്നു. ഒരുപക്ഷേ, ആളെ പുറത്താക്കണമെങ്കിൽ ശ്രീലയയെ പുറത്താക്കും. ബിഗ് ബോസിൽ ഇടിച്ച് നിൽക്കണമെങ്കിൽ ശക്തരായ മത്സരാർത്ഥികളെ പുറത്താക്കരുത്'', എന്നും ഗായത്രി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ