അവസരങ്ങള്‍ക്കായി കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ചിട്ടുണ്ട്: തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

By Web TeamFirst Published Jul 4, 2019, 8:14 PM IST
Highlights

സിനിമയില്‍ അവസരത്തിനായി വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്.  

സിനിമയില്‍ അവസരത്തിനായി വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്.  കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും താന്‍ മറുപടി നല്‍കാറില്ലെന്നും നടി പറഞ്ഞു. 

ഗായത്രിയുടെ പുതിയ ചിത്രമായ ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍റെ വിശേഷങ്ങളുമായി  റെഡ് എഫ്എമ്മിലെ അഭിമുഖത്തിലായിരുന്നു ഗായത്രി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 

വളരെ സാധാരണമായാണ് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതെന്നും. സിനിമയല്ലേ... കാര്യങ്ങള്‍ അറിയാമല്ലോ എന്ന തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അത് അവരുടെ മനോവൈകല്യമാണ്. അവര്‍ക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല മറുപടിയെന്ന് തനിക്ക് തോന്നുന്നതായും ഗായത്രി പറഞ്ഞു.

ഗായത്രി സുരേഷിനൊപ്പം ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിച്ചവരില്‍ തനിക്ക് ക്രഷ് തോന്നിയത് ദുല്‍ഖറിനോടാണെന്നും കരിയറിലെ മറ്റ് വിശേഷങ്ങളും ഗായത്രി പങ്കുവയ്ക്കുന്നു.

വീഡിയോ

click me!