'ഗീതാഗോവിന്ദം' റീല്‍, താരങ്ങളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Published : Apr 02, 2023, 07:06 PM ISTUpdated : May 11, 2023, 11:56 AM IST
'ഗീതാഗോവിന്ദം' റീല്‍,  താരങ്ങളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

'ഗീതാഗോവിന്ദ'ത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്ന ബിന്നിയുടേയും രേവതിയുടേയും റീല്‍ ഹിറ്റാകുകയാണ്.

ഏഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് 'ഗീതാഗോവിന്ദം. ബിസിനസ്സ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം' പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മമാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്. പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ബിന്നിയുടേയും രേവതിയുടേയും റീലാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്

വളരെ രസകരമായ ഒരു റീലാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിശാല്‍ നായകനായി ചിത്രം 'എനിമി'യിലെ പാട്ടായ 'മാല ചന്തം മംഗല ചന്തം' എന്ന വരികളും കോമഡിയും ചേരുന്ന റീലാണ് ബിന്നിയും രേവതിയും തങ്ങളുടെ സാമൂഹ്യ മാധ്യത്തില്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും റീല്‍ വളരെ പെട്ടെന്നു തന്നെ ഹിറ്റായിരിക്കുകയാണ്. പുതിയ റീലുകളുമായി താരങ്ങള്‍ വീണ്ടും രംഗത്ത് എത്തണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

നന്മയുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ക്കുപരിയായി 'ഗീതാഗോവിന്ദ'ത്തില്‍ ചതിയും വഞ്ചനയും പകയും പ്രതികാരവുമെല്ലാം ഇഴ ചേര്‍ന്നുകിടക്കുന്നുണ്ട് എന്നാണ് സീരിയല്‍ കാണുന്നവരുടെ അഭിപ്രായം. സാജന്‍ സൂര്യ, ബിന്നി സെബാസ്റ്റ്യന്‍ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ അമൃതാ നായര്‍, സന്തോഷ് കുറുപ്പ്, രേവതി മുരളി, ഉമാ നായര്‍ തുടങ്ങിയ വലിയൊരു താരനിരയും 'ഗീതാഗോവിന്ദം' എന്ന സീരിയലില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് കിഴാറ്റൂര്‍, ആസിഫ് അലി എന്നിവര്‍ അതിഥി വേഷത്തിലുമെത്തി.

ഏഷ്യാനെറ്റിലെതന്നെ 'കുടുംബവിളക്ക്' എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനായ നടി നൂബിന്‍ ജോണിയുടെ ഭാര്യ ആണ് 'ഗീതാഗോവിന്ദ'ത്തില്‍ മുഖ്യ കഥാപാത്രമായ 'ഗീതാഞ്ജലി'യെ അവതരിപ്പിക്കുന്ന ബിന്നി സെബാസ്റ്റ്യന്‍ എന്ന പ്രത്യേകതയുമുണ്ട്.

Read More: സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ