'ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി', വെളിപ്പെടുത്തി നടി

Published : Apr 02, 2023, 06:12 PM ISTUpdated : Apr 02, 2023, 06:21 PM IST
'ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി', വെളിപ്പെടുത്തി നടി

Synopsis

ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സഹായവും വൈകാരികമായ എല്ലാ പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണെന്ന് ദിവ്യ.

ത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്ന ആളാണ് രാഹുൽ ​ഗാന്ധിയെന്ന് നടിയും മുൻ എംപിയുമായി ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ദിവ്യ പറയുന്നു. 

“ അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുൽ ഗാന്ധിയും. അച്ഛനെ നഷ്ടപ്പെട്ട അവസരത്തിൽ ഞാൻ ഒരുപാട് തളർന്നുപോയി. ജീവിതം അവസാനിപ്പിക്കുവാൻ വരെ ആലോചിച്ചിരുന്നു. തീർത്തും തോറ്റുപോയ അവസ്ഥയിൽ ആയിരുന്നു ഞാൻ. വലിയ രീതിയിലുള്ള സങ്കടം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് തിരിച്ചുവരാനുള്ള സഹായവും വൈകാരികമായ എല്ലാ പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണ്”, എന്നാണ് രമ്യ പറയുന്നത്. 

മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് ദിവ്യാ സ്പന്ദന. കന്നട സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും, വാരണം ആയിരം എന്ന തമിഴ് സിനിമയിലൂടെ ദിവ്യ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും വളരെ സജീവമായി പ്രവർത്തിക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ദിവ്യ. മുൻ എംപി കൂടിയാണ് ഇവർ. 

സഞ്ജു സാംസണിനെ അനുകരിച്ച് ജയറാം; ഒപ്പം ഐപിഎല്ലിന് ആശംസയും; കയ്യടിച്ച് ആരാധകര്‍

അതേസമയം, രാഹുലിനെ ലോകസഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ച സംഭവത്തില്‍ ഏപ്രില്‍ 5 ന് രാജ്ഭവന് മുന്നില്‍  പ്രതിഷേധ സത്യഗ്രഹം നടത്തുമെന്നും യുഡിഎഫ്. രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.ഒരു കോടതി വിധിയും അന്തിമല്ല. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണ്. അവരുടെ ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥാനം എന്നും അദ്ദേഹം പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ