ജെന്‍റില്‍മാനുമായി വീണ്ടും കെ.ടി. കുഞ്ഞുമോന്‍; ജെന്‍റില്‍മാന്‍ 2 ഷൂട്ടിങ് ആരംഭിച്ചു

Published : Oct 09, 2023, 08:02 PM IST
ജെന്‍റില്‍മാനുമായി വീണ്ടും കെ.ടി. കുഞ്ഞുമോന്‍; ജെന്‍റില്‍മാന്‍ 2 ഷൂട്ടിങ് ആരംഭിച്ചു

Synopsis

"ജെന്‍റില്‍മാന്‍ 2" ചിത്രീകരണം സത്യ സ്റ്റുഡിയോയിൽ വെച്ച് തുടങ്ങാൻ സാധിച്ചത് അഭിമാനകരമാണെന്ന് നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ പറയുന്നു.

കൊച്ചി: മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോന്‍റെ വമ്പൻ പ്രോജക്ട് ആയ "ജെന്‍റില്‍മാന്‍ 2 " വിന്‍റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു . എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കവി പേരരശു വൈരമുത്തുവാണ് ഗാന രചയിതാവ്. 

തമിഴ്നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം.പി .സാമിനാഥൻ സത്യ സ്റ്റുഡിയോയിൽ ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയർമാൻ ഡോ. കുമാർ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ബോർഡ് ക്ലാപ്പ് ചെയ്തു. കവി പേരരശു വൈരമുത്തു ആദ്യ ഷോട്ടിന് ആക്ഷൻ പറഞ്ഞു.

"ജെന്‍റില്‍മാന്‍ 2" ചിത്രീകരണം സത്യ സ്റ്റുഡിയോയിൽ വെച്ച് തുടങ്ങാൻ സാധിച്ചത് അഭിമാനകരമാണെന്ന് നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ പറയുന്നു. മനോഹരമായ ഓർമ്മകൾ പങ്കുവെക്കാനുണ്ടെന്നും സത്യ സ്റ്റുഡിയോസ് (സത്യാ മൂവീസ്)നിർമ്മിച്ച ചിത്രങ്ങളും എം.ജി.ആറിന്‍റെ സിനിമകളും വിതരണം ചെയ്തതിലൂടെ തനിക്ക് ഇൻഡസ്ട്രിയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. അതിനാൽ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് കെടി കുഞ്ഞുമോൻ പറഞ്ഞു.

അടുത്ത ഇരുപത്തിയഞ്ച് ദിവസത്തേക്ക് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് ചെന്നൈയിൽ നടക്കും. തുടർന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലും മറ്റ് ഷെഡ്യൂളുകൾ നടക്കും. കഥ: കെ.ടി.കുഞ്ഞുമോൻ , സംവിധാനം: എ.ഗോകുൽ കൃഷ്ണ, ക്യാമറ: അജയൻ വിൻസെന്റ്, കല: തോട്ട തരണി, എഡിറ്റർ: സതീഷ് സൂര്യ.
 സൗണ്ട് എഞ്ചിനീയർ: തപസ് നായക്, സ്റ്റണ്ട്: ദിനേശ് കാശി, നൃത്തസംവിധാനം: ബൃന്ദ, കോസ്റ്റ്യൂം ഡിസൈനർ: പൂർണിമ, പ്രോജക്ട് ഡിസൈനർ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: സി.കെ. അജയ് കുമാർ, പിആർഒ: ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ: ശരവണ കുമാർ, മുരുക പൂപതി, എന്നിവരാണ് അണിയറയിലെ പ്രധാനികൾ.

തമിഴ് - തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ചേതനാണ് ചിത്രത്തിലെ നായകൻ.നയൻതാരാ ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ.പ്രാചികാ , സുമൻ എന്നിവർ "ജെന്റിൽമാൻ 2" വിന്‍റെ കഥാഗതി നിയന്ത്രിക്കുന്ന സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സിത്താര, സുധാറാണി, ശ്രീ രഞ്ജിനി , സത്യപ്രിയ, സുമൻ, അച്യുത കുമാർ, പുകഴ്, മൈം ഗോപി, ബഡവാ ഗോപി, മുനിഷ് രാജ, രാധാ രവി, പ്രേം കുമാർ, ഇമ്മാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീറാം, ജോൺ റോഷൻ, ആർ വി ഉദയ കുമാർ, കെ ജോർജ്ജ് വിജയ് നെൽസൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ലിയോ സെറ്റില്‍ വിജയിയെ 'വിജയ്' എന്ന് വിളിക്കാന്‍ അനുവാദം ഉണ്ടായിരുന്ന ഒരേ ഒരാള്‍ ആ വ്യക്തിയായിരുന്നു.!

പറ്റിപ്പോയി, മുന്‍പ് നയന്‍സിന്‍റെ കാര്യത്തിലും പറ്റിയിട്ടുണ്ട്: വിജയിയോടും ലോകിയോടും മാപ്പ് പറഞ്ഞ് വിഘ്നേശ്.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'