'വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം'; സൂരജ് സണ്ണിന് പറയാനുള്ളത്

Published : Mar 08, 2023, 01:17 PM IST
'വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം'; സൂരജ് സണ്ണിന് പറയാനുള്ളത്

Synopsis

"വലിയ വലിയ ഹോട്ടലുകളിൽ ഫുഡ് കുക്ക് ചെയ്യുന്നത് ആണുങ്ങളാണ് എന്ന് കേട്ടിട്ടുണ്ട്"

അന്തര്‍ദേശീയ വനിതാ ദിനം ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാണ്. എന്നാല്‍ ഈ ദിവസം അത്തരം പോസ്റ്റുകള്‍ക്കു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണമെന്ന് പറയുകയാണ് യുവനടന്‍ സൂരജ് സണ്‍. സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ വാക്കുകളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൂരജ് ഗൌരവമുള്ള ആശയം മുന്നോട്ടുവെക്കുന്നത്.

"ഇന്ന് വനിതാദിനം. ഫേസ്ബുക്ക് പോസ്റ്റിനു പകരം സ്വന്തം വീട്ടിലെ വനിതകളെ ഇന്ന് അടുക്കളയിൽ കയറ്റാതെ അവർക്ക് ഭക്ഷണം വെച്ചുണ്ടാക്കി കൊടുത്ത് മാതൃകയാകുക. ഒരു ചെയ്ഞ്ച് ആരാ ആഗ്രഹിക്കാത്തത്", എന്നാണ് സൂരജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനു താഴെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ആശയം കൊള്ളാമെങ്കിലും ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് നിരവധി സ്ത്രീകള്‍ പോസ്റ്റിനു താഴെ കമന്‍റ് ചെയ്യുന്നുണ്ട്. 

"വലിയ വലിയ ഹോട്ടലുകളിൽ ഫുഡ് കുക്ക് ചെയ്യുന്നത് ആണുങ്ങളാണ് എന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഈ ചെറിയ ചെറിയ വീടുകളിൽ അടുക്കള പണിയെടുക്കാൻ എന്താണ് മടി? പൊതുവേ ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ആന കരിമ്പിൻ തോട്ടത്തിൽ കയറിയത് പോലെയാണ് എന്ന് പറയും. അതുകൊണ്ടായിരിക്കും അടുക്കള വാതിൽ എന്നും പുരുഷന്റെ മുന്നിൽ അടഞ്ഞുകിടക്കുന്നത്. ആ കാരണം കൊണ്ട് മാത്രം അടുക്കള പണി എടുക്കാതെ ജീവിക്കുന്ന ഭാഗ്യം ചെയ്ത കുറെ പുരുഷന്മാർ", എന്നാണ് കമന്‍റ് ബോക്സില്‍ സൂരജ് കുറിച്ചിരിക്കുന്നത്. താന്‍ ചെമ്മീന്‍ റോസ്റ്റ് പാകംചെയ്യുന്ന ഒരു വീഡിയോയും സൂരജ് പങ്കുവച്ചിട്ടുണ്ട്.

പാടാത്ത പൈങ്കിളി എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സൂരജ് സൺ ശ്രദ്ധ നേടുന്നത്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് നിലവില്‍ സൂരജ്.

ALSO READ : 'ആ ധൈര്യത്തിനും നിലപാടിനുമൊപ്പം'; ഷുക്കൂര്‍ വക്കീലിന്‍റെ 'രണ്ടാം വിവാഹ'ത്തിന് ആശംസയുമായി റസൂല്‍ പൂക്കുട്ടി

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'